അടിമ | അഞ്ജന അജയന്‍


രുള്‍ അടഞ്ഞ ഏടുകളിലേക്ക് 
അവള്‍ നോക്കി. 
അവിടെയൊരു അടിമയുടെ മുഖം കാണാം. 
എന്തും ചെയ്യാന്‍ വിധിക്കപ്പെട്ട അടിമ. 
ജോലികള്‍ 
ചെയ്യുന്നതിന് മുറയ്ക്ക് മാത്രം 
സ്‌നേഹം കിട്ടിയിരുന്ന ഒരടിമ. 
അടിമയിലെ ഹൃദയത്തെ 
ആരും തിരിച്ചറിഞ്ഞില്ല. 
അടിമയുടെ സ്വപ്നങ്ങള്‍ക്ക് 
ചിറകുകള്‍ നല്‍കാന്‍ 
ആരും തുനിഞ്ഞില്ല. 
ഒടുവില്‍ സ്വയം ശപിച്ച് 
അസ്വതന്ത്രയായി 
ഒറ്റപ്പെട്ടപ്പോള്‍ 
ബന്ധങ്ങളുടെ ഭാരം 
താങ്ങാന്‍ വയ്യാതെ മുറിവേറ്റ 
മനസ്സില്‍ വൃണം കരിയാതെയൊരു 
ശക്തയായി അടിമ 
പൊട്ടിത്തെറിച്ചു. 
എല്ലാ ബന്ധങ്ങളും 
ചങ്ങലക്കെട്ടുകളും അതില്‍ പതറി. 
അടിമ ഉയര്‍ന്നു പൊങ്ങി. 
ബന്ധങ്ങള്‍ ഇല്ലാതെ 
ബന്ധനങ്ങള്‍ ഇല്ലാതെ. 
ഇന്നവള്‍ തിരിച്ചറിഞ്ഞു 
ഭൂതകാലത്തിന്റെ സ്മരണകളില്‍ 
അവള്‍ കണ്ടെത്തിയ 
അടിമ താന്‍ തന്നെയായിരുന്നുവെന്ന്. 
അവള്‍ സ്വയം മന്ത്രിച്ചു, 
'ലോകമേ നീ കേള്‍ക്കുക 
അടിമയല്ലൊരിക്കലും ഞാന്‍ 
അതിരില്ലാത്താകാശത്തിനുടമയാകും ഞാന്‍'.

Post a Comment

0 Comments