നോവലൈറ്റ് - ഭാഗം 1
നുണകള്‍➧
വളരെനിശ്ചലമായിരുന്ന രാത്രിയെ...വെറുതെ അലോരസപ്പെടുത്തി ഇടയ്ക്കിടെ മിന്നി തെളിയുന്ന സ്ട്രീറ്റ്‌ലൈറ്റ്‌നെ ഒഴിച്ചു നിര്‍ത്തിയാല്‍... ഒരുഇളം കാറ്റുപോലും എത്തി നോക്കാതെ... മരണത്തോളം നിശ്ചലയായ രാത്രിയെ....വെറുതെ ഞാനും നോക്കിയിരുന്നു... ചിലപ്പോഴൊക്കെയും നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഓരോ പ്രതീക്ഷകളാണ്... ഞാനും നീയുമൊക്കെ ആശ്വാസം കണ്ടെത്തുന്നതും അങ്ങനെയൊക്കെ തന്നെ... ആരോടെന്നില്ലാതെ ഞാന്‍വെറുതെ പറഞ്ഞുകൊണ്ടിരുന്നു...
രാത്രി ആയതു കൊണ്ട് തിരിച്ചു ഒന്നും പറയില്ലായിരിക്കും... എങ്കിലും പറയുമ്പോള്‍ കേള്‍ക്കാന്‍ തോന്നുന്ന എന്തെങ്കിലും തന്നെ തുടങ്ങണമല്ലോ... അല്ലെങ്കില്‍ അതും എന്നെ ഒറ്റയ്ക്കാക്കി പോയെങ്കിലോ....
ഞാന്‍ പറഞ്ഞു തുടങ്ങട്ടെ... ചെറിയ ചെറിയ കാര്യങ്ങള്‍ ആണെങ്കിലും അതില്‍ മുഴുകി കുറെഏറെ കാര്യങ്ങള്‍ ഓടി നടന്നുചെയ്യുന്ന ഒരാളായിരുന്നു... പണ്ട് മുതല്‍ക്കേ അങ്ങനെതന്നെ... കേള്‍ക്കുന്നുണ്ടോ... നീ... ഈ എന്നെ തന്നെയാ കേട്ടോ ഞാന്‍ ഇത്ര വിശേഷിപ്പിക്കുന്നെ... അങ്ങനെ എന്റെ ലോകം വളരെ വലുതായിരുന്നു... കുറെ ഏറെകാര്യങ്ങള്‍ എന്നെ ചുറ്റിനില്‍ക്കുന്നവര്‍... എല്ലാവരിലും എന്റെ ശ്രദ്ധ എത്താന്‍ എല്ലാം ശ്രമിക്കുന്നഒരാള്‍... അങ്ങനെ ഇരിക്കുമ്പോഴാണ് ്അയാള്‍ കടന്നുവന്നത്...
അയാള്‍ വന്നു എന്നൊക്കെ പറയുമ്പോള്‍ നീ വിചാരിക്കരുത് ദുബായില്‍ നിന്നോലണ്ടനില്‍ നിന്നോവന്നതാണെന്ന്... എന്റെകഥയിലേക്ക് അയാള്‍ വന്നു എന്നാപറഞ്ഞതു... വളരെ സൗമ്യനും... സുമുഖനും... പിന്നെ പെണ്കുട്ടികളുടെ ദൗര്‍ബല്യം ഉണ്ടല്ലോെ കയറിങ് അതുമായിരുന്നു പുള്ളിടെ മാസ്റ്റര്‍പീസ്. ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളഒരാള്‍... എപ്പോഴുംതിരക്ക്... ഏല്‍പ്പിക്കുന്ന ജോലി കിറു്കൃത്യമായിചെയ്യും... ഇതുമാത്രമല്ല ഞങ്ങള്‍ തമ്മില്‍ ഒരുപാട് സമാനതകളും ഉണ്ടായിരുന്നു... ഹേയ് നീ ഉറങ്ങിയോ? ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
പെട്ടന്ന് രാത്രി എന്നോട് സംസാരിക്കാന്‍ തുടങ്ങി...
ബാക്കി കഥ ഞാന്‍ പറയാം... നിങ്ങള്‍ വളരെ പെട്ടന്ന് സുഹൃത്തുക്കളായി... അതുപതുക്കെപ്രണയമായി... ഇപ്പോ അവന്‍ നിന്നെതേച്ചു... ഇതൊക്കെ തന്നെ അല്ലെ? പോയി കിടന്നു ഉറങ്ങുപെണ്ണേ...
ഹേയ് അതൊന്നുമല്ല... ഞാന്‍ അപ്പോ വെറുതെ ചോദിച്ചു നിന്നോട് അപ്പൊ കുറെ ആളുകള്‍ കഥകള്‍ പറയുന്നുണ്ടല്ലേ....
പിന്നല്ലാതെ... ഞാന്‍ എന്തുചെയ്യാനാ... ഓരോദിവസവും ഓരോരുത്തര്‍ ഓരോകഥയുമായിവരും... സൂര്യനുദിക്കാതെ എനിക്കു എങ്ങോട്ടെങ്കിലും ഓടിഒളിക്കാന്‍ പറ്റുമോ? പിന്നെ എന്താ നീ നേരത്തെ പറഞ്ഞേ പാലെ കേള്‍ക്കാനാളില്ലാഞ്ഞിട്ടല്ലേ എന്നോര്‍ത്തു ഞാനും അങ്ങു ഇരുന്നു കൊടുക്കും... പ്രണയവും വിരഹവും... ദേഷ്യവും സങ്കടവും പിന്നെ ഈയിടെ ആയിട്ടു തേപ്പും... എന്തെല്ലാം തരത്തിലുള്ള കഥകളാണ്...
എനിക്കു പക്ഷെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും മനുഷ്യരൊക്കെ ഇത്രയും മണ്ടന്‍മാരാണോ എന്നു... കാരണം എല്ലാം നുണകള്‍ ആണ്... അവര്‍ പറയുന്നത്... പലപ്പോഴും രണ്ടു കൂട്ടരുടെയും കഥകള്‍ കേള്‍ക്കാന്‍ അവസരങ്ങള്‍ കിട്ടിയിട്ടുള്ളതു കൊണ്ടറിയാം... എന്തെല്ലാം നുണകള്‍ ആണ്... പറയുന്നത്എന്നു...
പിന്നെ ഒന്നോര്‍ത്താല്‍ എല്ലാവരും പാവങ്ങളാണ്... സ്‌നേഹത്തിനുവേണ്ടി... അല്ലെങ്കില്‍ കരുതലിനുവേണ്ടിഒക്കെയാണ് ഈകാട്ടികൂട്ടണതൊക്കെയും...
അതേ..., ഞാനല്ലേ കഥപറയാന്‍ തുടങ്ങിയത് എന്നിട്ടിപ്പൊ സംസാരിച്ചതു മുഴുവന്‍ നീആണല്ലോ... അപ്പൊ നിന്റെയും പ്രശ്‌നം കേള്‍ക്കാന്‍ ആരുമില്ലാത്തതാണല്ലേ...
കേള്‍ക്കാന്‍ ആരും ഇല്ലാത്തതുമാത്രമല്ല മഴയുള്ളപ്പോള്‍ മാത്രം എന്നെസ്‌നേഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട്... അല്ലെങ്കില്‍ നല്ല നിലാവുള്ളപ്പോള്‍... അല്ലെങ്കില്‍ തണുപ്പുള്ളപ്പോള്‍ മാത്രം.. അല്ലെങ്കില്‍ പാലയോ മുല്ലയോ നിശാഗാന്ധിയോ പൂക്കുമ്പോള്‍ മാത്രം എന്നെ ശ്രദ്ധിക്കുന്നവര്‍... ശരിക്കും അവരെഒക്കെ എനിക്കു ഇഷ്ടമല്ല... അവര്‍ എന്നെ അല്ലല്ലോ... മഴയെയോ കാറ്റിനെയോ തണുപ്പിനെയോ ഒക്കെഅല്ലെ...ഇഷ്ടപ്പെടുന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കാര്യം...
ചില സ്വപ്നജീവികള്‍ ഈ സമയം കഥയും കവിതയും ഒക്കെഎഴുതും പക്ഷെ അതൊന്നും എന്നെപറ്റി ആയിരിക്കില്ല എന്നുമാത്രം...
പക്ഷെ ഇതൊന്നും ഇല്ലാത്തപ്പോഴാ നീ എന്നോട്മിണ്ടാന്‍വന്നത്... അപ്പോ ഞാന്‍ ഓര്‍ത്തു നീ എന്നോട് പുതുമയുള്ള എന്തോ ഒന്ന്പറയാന്‍ വരികയാണെന്ന്... നീയും പറഞ്ഞുവരുന്നത് ഒരേ കാര്യം...
ആഹാ ആരു പറഞ്ഞു ഞാന്‍ പറഞ്ഞു വരുന്നത് തേപ്പിന്റെകാര്യമാണെന്ന്... എല്ലാം നീ പറഞ്ഞു ഒപ്പിച്ചതല്ലേ...
അപ്പൊ നീ അതല്ലേ പറയാന്‍ വന്നത് ? എങ്കില്‍ വേഗം പറ ഇപ്പോ തന്നെ പാതി രാത്രി കഴിഞ്ഞു... ഞാന്‍ ഇനി അധികനേരം ഉണ്ടാവില്ല...
അതു നീ പേടിക്കണ്ട നീ നാളെയും വരുമല്ലോ ഇന്നു പറഞ്ഞു തീര്‍ന്നതിന്റെ ബാക്കി നാളെ ഞാന്‍ പറയാം...
ഹേയ് നിനക്കുതെറ്റി...ഓരോദിവസവും ഓരോ കഥകളാണ് ഉണ്ടാവുക... ഇന്നത്തെ നിന്റെ മനസിന്റെ ഭാവം ആയിരിക്കില്ലനാളെ... അപ്പൊ ഓരോ ദിവസവും കഥകള്‍ മാറും... മാത്രമല്ല നാളെ എന്നില്‍ കാര്‍മേഘംകൂടെ ഉണ്ടെങ്കില്‍ നിന്റെ കഥപാടേമാറും... അതുകൊണ്ട് അന്നന്നത്തെ കഥ അന്നന്ന്തീര്‍ക്കണം... ഓരോ ദിവസവും കടന്നു പോകും തോറും എല്ലാം കഥകളായിമാറും എന്നു നീ കേട്ടിട്ടില്ലേ...
എന്തെല്ലാമാണ് രാത്രിനിനക്കു അറിയാവുന്നെ എനിക്കു ഇപ്പോനിന്നെ കേട്ടിരിക്കാന്‍ എന്തൊരു കൗതുകമെന്നോ.... തിരക്കുപിടിച്ചു ഓടുന്നതിനിടയില്‍ ഒരിക്കലും നിന്നെ ഞാന്‍ ശദ്ധിച്ചിട്ടേയില്ല... ഇപ്പോ തോന്നുന്നു ഇടയ്ക്കു നിനക്കുവേണ്ടിയും ഞാന്‍ ഒന്ന് ചെവി കൊടുക്കേണ്ടതായിരുന്നു എന്നു...
അതിപ്പോള്‍ നീ എന്നെകേട്ടത ്‌കൊണ്ടാണ് അതു പോലെ തന്നെയാണ ്പ്രകൃതയുടെ എല്ലാഭാവങ്ങള്‍ക്കും പറയാനുണ്ടാകും... മതിമതികാട്കയറേണ്ട... നീപറനിന്റെകഥ...ഞാന്‍പറഞ്ഞില്ലേ വൈകുന്നു... വേഗംപറഞ്ഞു തുടങ്ങിക്കോ...
അപ്പോതുടങ്ങട്ടെ....ഞങ്ങള്‍തമ്മില്‍വളരെവേഗംഅടുത്തു...നീപറഞ്ഞതുപോലെവളരെവേഗംസൗഹൃദത്തില്‍നിന്നുംഅതുഒരുപ്രണയമായിമാറി...വെറുമൊരുപ്രണയംഎന്നൊക്കെഅതിനെവിളിക്കാന്‍പാടില്ല...രണ്ടുആത്മാവുകള്‍ഒരുമിക്കുകഎന്നൊക്കെപറയാറില്ലേ...പരസ്പരംകണ്ടുകഴിഞ്ഞാല്‍ഒരുആത്മസംതൃപ്തിഎന്നൊക്കെപറയാറില്ലേ.... മിണ്ടാതെഇരിക്കാന്‍കഴിയില്ലമിണ്ടിയാല്‍അതുനിര്‍ത്താന്‍കഴിയില്ല.. അങ്ങനെഒരുഇഷ്ടം...
ഒന്നു നിര്‍ത്തിയെ ഇതുതന്നെ അല്ലെ ഞാന്‍ നേരത്തെപറഞ്ഞേ... പ്രണയംആണോ വിരഹമാണോ പറയാന്‍പോകുന്നത് എന്ന്...
രാത്രി നീ എന്നോട് ചോദിച്ചത്തേപ്പു ആണോഎന്നാണ്...
അതിപ്പോ നിന്റെ ഇരുപ്പും ഭാവവും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നും... അതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്... എങ്കില്‍ നീ പറ എന്താ ഇതില്‍ വ്യത്യസ്തമായ കഥ...
അതേ ഇതൊരു വ്യത്യസ്തമായ കഥയാണ്... പരസ്പരം ഒന്നാകാന്‍ കഴിഞ്ഞില്ലെങ്കിലും... സ്വന്തമാക്കി ഇല്ലെങ്കിലും... അത്രമേല്‍ പ്രിയപ്പെട്ട ഒരാള്‍... ഹൃദയത്തില്‍ ഹൃദയംകൊരുത്തവര്‍... ലോകം ഒരാളില്‍ ഒതുങ്ങുന്നപോലെ... ഇനി ഒരിക്കലും കണ്ടില്ലെങ്കിലും... തമ്മിലൊരാള്‍ അല്ലെങ്കില്‍ രണ്ടാളുംമരിച്ചാലും... കടലോളം ആഴത്തിലുള്ള സ്‌നേഹം ബാക്കിയുണ്ടാകും... അത്രമേല്‍ ആഴത്തില്‍ വേരൂന്നിയ... കരുതലിന്റെ ആത്മാര്ഥതയുടെ...നിസ്വാര്‍ത്ഥ സ്‌നേഹബന്ധം.... ഹേയ്‌പോയോ..? അതോഉറങ്ങിയോ?
ഇല്ല ഇവിടെ ഒക്കെ തന്നെ ഉണ്ട്... ഇത്രയും നിശ്ചലമായ ഇന്ന് തന്നെ നീ എന്നോട് പറഞ്ഞത് കൊണ്ട് ഞാന്‍ എന്നെ തന്നെ മറന്നു നിന്നുപോയി...
സാധാരണ മഴയുടെ ലഹരിയില്‍ ചിലരൊക്കെ പറയാറുണ്ട്... കുട്ടിനിനക്കുമംഗളം... ഉറങ്ങു... ലോകംഒരാളിലേക്കുഒതുങ്ങാതെ...
നിസ്വാര്‍ത്ഥമായസ്‌നേഹത്തോടെ...നല്ലഒരുനാളെ നിനക്കുഉണ്ടാവട്ടെ... നമുക്കു പിന്നെയും കണ്ടുമുട്ടാം... പുതിയ കഥകള്‍ പറയാന്‍... കേള്‍ക്കാന്‍...
ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ പിന്നെ നീ എന്താ വേഗം കര്‍ട്ടന്‍ ഇടുന്നെ... എനിക്കു എന്റെ കഥ ഇനിയും പറയണം...
വേണ്ടകുട്ടി... ഞാന്‍ പറഞ്ഞില്ലേ എനിക്കു പലപ്പോഴും രണ്ടുകൂട്ടരെയും കേള്‍ക്കാന്‍സാധിക്കുമെന്നു... ബാക്കി കഥ നിന്റെ കഥയിലെ ആള്‍ തന്നെ എന്നോട് പറഞ്ഞു... ഇന്നത്തെ നിന്റെ കഥയുമായി നീഉറങ്ങു... ഞാന്‍കാത്തിരിക്കാം...നാളെനിനക്ക് എന്നോട് വേറൊരു കഥയുണ്ടാവുംപറയുവാന്‍... മനസ്സുകല്ലാക്കി ഞാന്‍ വരാം അതുകേള്‍ക്കാന്‍...
(തുടരും)
നോവലൈറ്റിന്റെ രണ്ടാം ഭാഗം ബുധനാഴ്ച (ഏപ്രില്‍ 29) രാത്രി 7.30ന് വായിക്കാം.
Social Plugin