ആരോപണം ഉന്നയിക്കുക പിന്നീട് അതു ഊന്നി പറയുക പറഞ്ഞതിനെ പലതായി പറയുക തുടങ്ങിയ കലാ പരിപാടികളും ആയി തമ്മളില്‍ തല്ലിയും ചെളിവാരി എറിഞ്ഞും കളിച്ചു നടന്ന ഒരു മുതുക്കന്‍ പ്രായം ഉണ്ടായിരുന്നു കേരളത്തിന്. കൊറോണ വന്നിട്ടെങ്കിലും കുറവുണ്ടാകും എന്നു കരുതി എവിടെ കുറയാന്‍. കുറവുണ്ടായി യാകോബ ഓര്‍ത്തഡോക്ള്‍സ് കത്തിയേറു, ദേവസ്വം, സ്ത്രീ പ്രവേശനം, ഉത്സവതള്ളിമറിക്കല്‍ തുടങ്ങിയവ ഒഴിവായി കിട്ടി. രാഷ്ട്രീയം അതു ഇനി എന്തു വന്നാലും മാറില്ല ഭൂഗോളം കത്തി ചാമ്പലായി ആ ചാമ്പല്‍ അലഞ്ഞു തിരിയാന്‍ സമയം കണ്ടെത്തുന്ന ആത്മാവിന്റെ മൂക്കമണ്ടയില്‍ കയറിയാലും രാഷ്ട്രീയം പറയും. മുന്‍പ് സര്‍ട്ടിഫിക്കറ്റ് വെച്ച 'ചര്‍ച്ച' ആയിരുന്നു എങ്കില്‍ ഇന്നു ഫോര്‍വേഡുകളുടെ മലപടക്കങ്ങള്‍ക്കിടയില്‍ ഡിഫെന്‍സ് കളിക്കാര്‍ പോലും കലി ഇളകി കാലു പാട്ടയും പൊക്കിയുള്ള പയറ്റാണ്. വീണ്ടും ഒരു കോവിഡ് വാരത്തിലേക്കു സ്വാഗതം.
ടാറ്റ അല്ല ഡാറ്റാ, അതാണ് കഴിഞ്ഞ ആഴ്ചയിലെ വിഷയം. ജീവന്‍ അല്ല ഡാറ്റ ആണ് വലുത് എന്നു കോടതി പറഞ്ഞു അത്രേ. ആവൊ മാധ്യമങ്ങളെ വിശ്വസിക്കുന്ന പരുപാടി നിര്‍ത്തി. വെള്ളപ്പൊക്കത്തില്‍ മീന്‍ വരും എന്നു പറഞ്ഞു വീശുവലയും എടുത്തു പറമ്പില്‍ പോയി വീശിയപ്പോള്‍ കിട്ടിയത് മൂന്ന് കാരാമായും വെളുക്കേ ചിരിച്ച ഒരു കട്ടപുളവനെയും ആണ്. അതു കൊണ്ട് കോടതി അങ്ങനെ ഒന്നും പറയൂല ഒന്നും ഇല്ലേലും നിയമത്തിനു മനസാക്ഷി ഉള്ളതല്ലേ?
എന്താണ് ബിഗ് ഡാറ്റ ? എന്താണ് ഡാറ്റ ചോര്‍ച്ച? ഇതു നോക്കി ഫേസ്ബുക്കില്‍ കയറിയാല്‍ ഒന്നും കിട്ടില്ല എന്നു മാത്രമല്ല വേണ്ടാത്ത കുറെ ഫോര്‍വേഡ് മെസ്സേജ് കിട്ടുകയും ചെയ്യും. ആര്‍ക്കെന്നോ എങ്ങോട്ട് എന്നോ ഇല്ലാതെ അനന്തമായി നീണ്ടു പോകുന്ന ഫോര്‍വേഡ് മെസ്സേജുകള്‍. സഖാവെ ഈ രണ്ടുലക്ഷം പേരുടെ വിവരം ശേഖരിക്കാന്‍ എക്‌സല്‍ പോരെ ? അല്ലെങ്കില്‍ സി ഡിറ്റ് ഇല്ലേ ? എക്‌സല്‍ അവിടെ നില്‍ക്കട്ടെ. ഈ പറഞ്ഞ രണ്ടു ലക്ഷം പേരുടെ പേരും വിലാസവും രോഗ വിവരവും മാത്രമാണ് ശേഖരിക്കുന്നത് എങ്കില്‍ എക്‌സല്‍ തന്നെ ധാരാളം. അതിനി സംശയം ഉള്ള ആളുകളുടെ റൂട്ട് മാപ് പോയിട്ടുള്ള സ്ഥലം, ആ സ്ഥലത്തു രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരുടെ ലിസ്റ്റ്, ജീവിത ശൈലി രോഗം ബാധിച്ചവര്‍, ക്വാറന്റൈന്‍ ചെയ്യേണ്ട ആളുകളുടെ എണ്ണം അവരില്‍ രോഗം പിടിപെടാത്തവരുണ്ടേല്‍ അവരുടെ വിവരം ഉള്‍പെടുത്തുക, യാത്രക്കാര്‍ തന്ന വിവരങ്ങള്‍ പുനഃപരിശോധിക്കുക അവയെ വിശകലനം ചെയ്തു കൊറോണ വ്യാപനത്തിന്റെ സാധ്യത കണ്ടെത്തുക തുടങ്ങിയ ചെറിയെ ചെറിയെ ജോലികള്‍ക്കു എക്‌സല്‍ മതിയാവും അല്ലെ. ഇത്രയൊക്കെ കഷ്ടപ്പെടുന്നത് എന്തിനാ ആരോഗ്യ സേതുവിനെ വിളിച്ചാല്‍ പോരെ ? ഈ ഏപ്രില്‍ 17 ന് ആണ് സേതുവേട്ടന്റെ വിവര ചോര്‍ച്ച ആരും അറിയാതെ പശ വെച്ചു ഒട്ടിച്ചത്. എന്നിട്ടാണ് സ്പ്രിങ്ക്‌ലെര്‍ കൊണേഷ്ട് ആണ് ഡാറ്റ ചോരും എന്നൊക്കെ പറഞ്ഞത് എന്നു വേറെ കഥ... 80ലക്ഷം വരെ കോവിഡ് രോഗികള്‍ കേരളത്തില്‍ ഉണ്ടാവാം എന്നാണു സി ഡി ഡി ഇ പി യും ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയും പറഞ്ഞതു കേട്ടിട്ടാണത്രെ സ്പ്രിങ്ക്‌ലെര്‍ക്ക് കാര്യം കൈകാര്യം ചെയ്യാന്‍ അനുമതി കൊടുത്തത്. (റിപ്പോര്‍ട്ട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അറിവോടെയല്ല സി ഡി ഡി ഇ പി കാര് അനുമതി ഇല്ലാതെ ലോഗോ ഉപയോഗിച്ചു എന്നാണു സര്‍വകലാശാല ട്വിറ്ററില്‍ പറഞ്ഞത് എന്നാണു ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്).
എന്ത് കുന്തമേലും ആവട്ടെ കോറോണയെ പിടിച്ചു കെട്ടാന്‍ പറ്റുമോ ? നാട്ടുകാര്‍ക്ക് അതറിഞ്ഞാല്‍ മതി ? ഫൈസര്‍ എന്ന കുത്തകയ്ക്കു കേരളത്തിലെ ഡാറ്റ വിറ്റു കാശാക്കുന്നു എന്നു സൂചിപ്പിക്കുന്ന തലത്തില്‍ വാര്‍ത്ത വന്നു. ഫൈസര്‍ കോവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ആണ് എന്നുള്ളതൊന്നും കാര്യമല്ല. കുത്തകയാണ് കോല കുത്തക, ഞാന്‍ പറഞ്ഞതല്ല സൂര്‍ത്തുക്കളെ വാര്‍ത്താ ചാനല്‍ പറഞ്ഞതാണ്. അല്ല രമേശ് നേതാവിന് ഈ 'ഗൂഢ നീക്കം ' എവിടുന്നു ആരു ചോര്‍ത്തി തന്നു? അല്ലാ ആന്റണിയുടെ മകന്റെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയുടെ പേരും അവരുടെ സ്പ്രിങ്ക്‌ലറുമായുള്ള 'സ്‌നേഹവും'സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു.
അധ്യാപകരല്ലേ ക്ഷമിച്ചു കള. ആശാന് തെറ്റിയാല്‍ ഏത്തം ഇല്ലെന്നാണെല്ലോ. സര്‍ക്കാര്‍ ആവശ്യപ്പെട്ട ദിനങ്ങളുടെ ശമ്പളം കൊടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും പറ്റി എന്നു വരില്ല. അതല്ല ഇതിലെ തമാശ നാട് മുഴുവന്‍ ലോക്കിട്ടു അകത്തു കിടക്കുമ്പോള്‍ അഞ്ചു ദിവസത്തെ ശമ്പളം കൊടുക്കാന്‍ സാധിക്കാത്ത പട്ടിണി പാവങ്ങളായ അധ്യാപകര്‍ കാണും എന്നും കരുതി ഇങ്ങനെ ഒരു ഉത്തരവിനെ കത്തിച്ചിട്ടാണോ പ്രതിഷേധിക്കുക ഉപ്പു സത്യാഗ്രഹ പിന്മുറ സംഘടനെ ? അധ്യാപകരെ പിരിച്ചു വിട്ടു എന്നോ ശമ്പളം തരില്ല എന്നൊന്നും അല്ലല്ലോ ഉത്തരവ് ? പ്രളയ ഫണ്ടില്‍ നിന്നും മുക്കി പൊക്കി എന്നു പറയുന്നതല്ലാതെ അതിനെതിരെ കേസ് കൊടുക്കേരുതോ? അതെന്താ തെളിവില്ലെ അതോ മനസാക്ഷി കോടതിയില്‍ തീര്‍പ്പാക്കിയിട്ട് സാദാ കോടതിയില്‍ പോകാം എന്നാണോ ? നിങ്ങള്‍ ചൂട്ടോ കമ്പിത്തിരിയോ കത്തിച്ചോളു അതു സമൂഹത്തിനു നേരെ കൊഞ്ഞനം കുത്തല്‍ ആവരുത് . 2002 ഇല്‍ ഇതേ സംഘടന സമരത്തില്‍ ആയിരുന്നില്ലേ ? അന്ന് ഇടതു സംഘടനകള്‍ ഉത്തരവ് കത്തിച്ചു ആ സ്ഥിതിയാണോ ഇന്നു എന്നു ഒന്നു ചോദിക്കാം സ്വയം. ദുരന്തം എന്താണ് എന്നു അറിയണമെങ്കില്‍ കുടുംബത്തില്‍ ഉള്ള ആണൊരുത്തന്‍ അല്ലെങ്കില്‍ പെണ്ണൊരുത്തി അന്യ സംസഥാനത്തു അല്ലെങ്കില്‍ രാജ്യത്തു കിടന്നു ഉരുകുന്ന അവസ്ഥ ഈ രാഷ്ട്രീയ പോര്‍ വിളി നടത്തുന്നവര്‍ക്ക് ഉണ്ടാവണം. രോഗം ബാധിച്ചു മരിച്ചാല്‍ അന്ത്യ ചുംബനം കൊടുത്തു യാത്ര അയക്കാന്‍ കഴിയാത്ത നിസ്സഹായത തിരിച്ചറിയാന്‍ ഉള്ള മനസ്സുണ്ടാവണം. ആദ്യം ജീവന്‍ എന്നിട്ടാവാം പോരാട്ടം. അഴിമതി മൂടി വെയ്ക്കാന്‍ അല്ല തുറന്നു കാട്ടുക തന്നെ വേണം അതിനു പറ്റിയ സമയം ആണോ ഇതു ?

യാത്രക്കാര്‍ തന്ന വിവരങ്ങള്‍ ശെരിയാണോ എന്നു പുനഃ പരിശോധിക്കുവാന്‍ അടിയന്തര സാഹചര്യത്തില്‍ എടുത്ത തീരുമാനം എന്നാണു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത് എന്നു മനോരമ. സാധാരണ ഒരു പ്രൈവറ്റ് സ്ഥാപനത്തിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ എന്തിനു സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന ഒരാള്‍ക്കോ ഇതില്‍ പേടിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം വാദിക്കുന്നവര്‍ക്കോ എതിര്‍ക്കുന്നവര്‍ക്കോ ഇല്ല എന്നതാണ് ഫേസ്ബുക് ചരിത്രം. ആധാറിലെ സുരക്ഷാ പാളിച്ചകള്‍ തുറന്നു കാണിച്ചത് ട്രായ് ചീഫ് ആര്‍ എസ് ശര്‍മയുടെ ആധാര്‍ നമ്പര്‍ കിട്ടിയ ഹാക്കര്‍ തുറന്നു കാണിച്ചത് ആധാറിന്റെ ബലഹീനത (ജൂലായ് 18). ഈ സംഭവം നടക്കുന്നതിനു മുന്‍പു ജനുവരിയില്‍ ഇക്കണോമിക് ടൈംസില്‍ ആധാറിന്റെ സുരക്ഷയെ കുറിച്ചു വളരെ വീമ്പോടെ യു ഐ ഡി എ ഐ ഘോരം ഘോരം വാദിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഡാറ്റ ഫോണ്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നും പറഞ്ഞു നിലവിളിച്ചതും നമ്മള്‍ കണ്ടതാണ്. അങ്ങനെ ഉള്ളപ്പോ ഡാറ്റ ചോര്‍ച്ച പ്രെശ്‌നം തന്നെയാണ് . ഈ കാണിച്ച സാഹസികത കേരള പ്രതിപക്ഷമോ തളര്‍ത്തിയാല്‍ തളിരിടാത്ത മറ്റുള്ളവരോ കാണിച്ചില്ല എന്നുള്ളതാണ് രസം.
എന്ത് കുന്തമേലും ആവട്ടെ കോറോണയെ പിടിച്ചു കെട്ടാന്‍ പറ്റുമോ ? നാട്ടുകാര്‍ക്ക് അതറിഞ്ഞാല്‍ മതി ? ഫൈസര്‍ എന്ന കുത്തകയ്ക്കു കേരളത്തിലെ ഡാറ്റ വിറ്റു കാശാക്കുന്നു എന്നു സൂചിപ്പിക്കുന്ന തലത്തില്‍ വാര്‍ത്ത വന്നു. ഫൈസര്‍ കോവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ആണ് എന്നുള്ളതൊന്നും കാര്യമല്ല. കുത്തകയാണ് കോല കുത്തക, ഞാന്‍ പറഞ്ഞതല്ല സൂര്‍ത്തുക്കളെ വാര്‍ത്താ ചാനല്‍ പറഞ്ഞതാണ്. അല്ല രമേശ് നേതാവിന് ഈ 'ഗൂഢ നീക്കം ' എവിടുന്നു ആരു ചോര്‍ത്തി തന്നു? അല്ലാ ആന്റണിയുടെ മകന്റെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയുടെ പേരും അവരുടെ സ്പ്രിങ്ക്‌ലറുമായുള്ള 'സ്‌നേഹവും'സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു.
അധ്യാപകരല്ലേ ക്ഷമിച്ചു കള. ആശാന് തെറ്റിയാല്‍ ഏത്തം ഇല്ലെന്നാണെല്ലോ. സര്‍ക്കാര്‍ ആവശ്യപ്പെട്ട ദിനങ്ങളുടെ ശമ്പളം കൊടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും പറ്റി എന്നു വരില്ല. അതല്ല ഇതിലെ തമാശ നാട് മുഴുവന്‍ ലോക്കിട്ടു അകത്തു കിടക്കുമ്പോള്‍ അഞ്ചു ദിവസത്തെ ശമ്പളം കൊടുക്കാന്‍ സാധിക്കാത്ത പട്ടിണി പാവങ്ങളായ അധ്യാപകര്‍ കാണും എന്നും കരുതി ഇങ്ങനെ ഒരു ഉത്തരവിനെ കത്തിച്ചിട്ടാണോ പ്രതിഷേധിക്കുക ഉപ്പു സത്യാഗ്രഹ പിന്മുറ സംഘടനെ ? അധ്യാപകരെ പിരിച്ചു വിട്ടു എന്നോ ശമ്പളം തരില്ല എന്നൊന്നും അല്ലല്ലോ ഉത്തരവ് ? പ്രളയ ഫണ്ടില്‍ നിന്നും മുക്കി പൊക്കി എന്നു പറയുന്നതല്ലാതെ അതിനെതിരെ കേസ് കൊടുക്കേരുതോ? അതെന്താ തെളിവില്ലെ അതോ മനസാക്ഷി കോടതിയില്‍ തീര്‍പ്പാക്കിയിട്ട് സാദാ കോടതിയില്‍ പോകാം എന്നാണോ ? നിങ്ങള്‍ ചൂട്ടോ കമ്പിത്തിരിയോ കത്തിച്ചോളു അതു സമൂഹത്തിനു നേരെ കൊഞ്ഞനം കുത്തല്‍ ആവരുത് . 2002 ഇല്‍ ഇതേ സംഘടന സമരത്തില്‍ ആയിരുന്നില്ലേ ? അന്ന് ഇടതു സംഘടനകള്‍ ഉത്തരവ് കത്തിച്ചു ആ സ്ഥിതിയാണോ ഇന്നു എന്നു ഒന്നു ചോദിക്കാം സ്വയം. ദുരന്തം എന്താണ് എന്നു അറിയണമെങ്കില്‍ കുടുംബത്തില്‍ ഉള്ള ആണൊരുത്തന്‍ അല്ലെങ്കില്‍ പെണ്ണൊരുത്തി അന്യ സംസഥാനത്തു അല്ലെങ്കില്‍ രാജ്യത്തു കിടന്നു ഉരുകുന്ന അവസ്ഥ ഈ രാഷ്ട്രീയ പോര്‍ വിളി നടത്തുന്നവര്‍ക്ക് ഉണ്ടാവണം. രോഗം ബാധിച്ചു മരിച്ചാല്‍ അന്ത്യ ചുംബനം കൊടുത്തു യാത്ര അയക്കാന്‍ കഴിയാത്ത നിസ്സഹായത തിരിച്ചറിയാന്‍ ഉള്ള മനസ്സുണ്ടാവണം. ആദ്യം ജീവന്‍ എന്നിട്ടാവാം പോരാട്ടം. അഴിമതി മൂടി വെയ്ക്കാന്‍ അല്ല തുറന്നു കാട്ടുക തന്നെ വേണം അതിനു പറ്റിയ സമയം ആണോ ഇതു ?
1 Comments
ശനിയന് കമന്റിടാന്‍ പറ്റാഞ്ഞത് ആദ്യം ഫെയ്‌സ്ബുക്ക് ആക്ടീവ് അല്ലാരുന്നതോണ്ടാ. ഇനി ഇടാം
ReplyDelete