അന്നേരം നമ്മില്‍ പകരമൊരാളെ തേടും.
ഒഴിവിടമെന്നറിയാതെ നാം മഴ പോല്‍ കുതിര്‍ന്നൊട്ടും .
അവരാല്‍ ഉപേക്ഷിക്കപ്പെട്ട ചുളിഞ്ഞ കുപ്പായം നമുക്കായി നീട്ടും.
അവര്‍ക്കായി വെണ്ണീറാക്കപ്പെട്ട സമയസൂചികള്‍ നമുക്കായി അടയാളപ്പെടുത്തും .
അവരോടു പേര്‍ത്തു ചൊല്ലിത്തളര്‍ന്ന കഥകള്‍ നമുക്കായി ഓതും.
അവര്‍ തമ്മില്‍ പതം പറഞ്ഞൂര്‍ന്ന അക്ഷരങ്ങള്‍ നമ്മിലേക്ക് ചോദ്യങ്ങളാകും.
അവരാല്‍ പങ്കുവെയ്ക്കപ്പെട്ട , മുഷിഞ്ഞിടറിയ രഹസ്യങ്ങള്‍ നിന്നോട് മാത്രമെന്ന പെരും നുണയില്‍ തൂങ്ങിയാടും.
അവരാല്‍ ഒന്നിച്ചു തുടിക്കപ്പെട്ട, പാതി വഴിയില്‍ അനാഥമാക്കപ്പെട്ട യാത്രകള്‍ നമുക്കു മാത്രമെന്ന് ചിരി തൊട്ടു വഴി വെട്ടും .
ഇറങ്ങിപ്പോയവര്‍ കീറിയിട്ട വടുക്കള്‍ പഴുക്കുമ്പോള്‍ ,
ഓര്‍മ്മകള്‍ ഉരുക്കഴിച്ചു അവര്‍ ഉലഞ്ഞു തളരും .
ഇടതുരുത്ത് മാത്രമെന്ന വേദനയാല്‍ പുളഞ്ഞു നാം തിരിഞ്ഞു നോക്കും.
കടന്നെത്തിയ വഴികള്‍ മണ്ണോടു ചേര്‍ന്ന് നികത്തപ്പെട്ടിരിക്കും !
പാകമാകാ ചേലയ്ക്കൊപ്പം നാം ഹൃദയം തുന്നിയിരിക്കും.!
പകപ്പും നിസ്സഹായതയും വകഞ്ഞു മാറ്റി ,
നാം അവര്‍ക്കൊപ്പം സ്നേഹത്താല്‍ ചുറ്റിപ്പിടിച്ചു ചേര്‍ന്ന് നില്‍ക്കും.!
നാം ചേര്‍ന്ന് തന്നെ നില്‍ക്കും
നോക്കൂ..
ആത്മാവ് കത്തുന്ന എത്രയെത്ര തിരസ്‌ക്കാരങ്ങളും
മുറിപ്പാടുകളുമാണ് നമ്മെ സ്നേഹം തൊട്ടാലുമെന്ന്...
---------------------------------------------
© nima r nath
6 Comments
👌🏽👌🏽👌🏽
ReplyDeleteജീവിതമെന്ന നെരിപ്പോടിനെ ഇതിലും സൂക്ഷ്മമായി എങ്ങിനെ ആവിഷ്കരിയ്ക്കും. നന്ദി നിമ ആർ നാഥ്
ReplyDelete- ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
സ്നേഹം അതെവിടെയും തുരുത്തുകൾ സൃഷ്ടിക്കും. ഓളങ്ങളോട് തുഴയെറിഞ്ഞ് തളർന്നവന് അത്താണിയാകുന്ന തുരുത്ത്......
ReplyDeleteനല്ല കവിത അഭിനന്ദനങ്ങൾ..❤💚🤍💜💙
വളരെ മനോഹരം നിമ....
ReplyDeleteOro abhiprayathinum valare Nanni🙏
ReplyDeleteഒരു നെരിപ്പോടു പോലെ മനസ്സിനെ നീറ്റുന്ന കവിത. അഭിനന്ദനങ്ങൾ
ReplyDelete