വാക്ക്യങ്ങളൊന്നുമിനി ചൊല്ലുവാനില്ലെങ്കിലും
നിന്‍ നാവില്‍നിന്നൊരാ വാക്കെങ്കിലുമില്ലാത്തൊരാരാത്രി എന്‍ മനസിന്‍ താളം നിലക്കുന്നു.
നിന്‍ താളമായെന്‍ മനസിന്‍ വിങ്ങല്‍
ഈ വയല്‍കളപോലെ തളിര്‍ത്ത സ്വപ്നങ്ങള്‍
കാലം മായ്ക്കാത്ത ഓര്‍മകളിലൂടെ
നെല്‍പ്പാടവും കനിയാതെപോയി...
ആ വിള്ളലിന്‍ ചെറുനനവുകളിനിയുമെന്‍
പാദം നോവാതെ തിരികെനടന്നു....
കഴിയില്ലീയരുവിയോടുമെന്‍ മനസിന്‍ വിള്ളലൊതുക്കാന്‍
നിന്‍കാതിലോതിയതെല്ലാം മന്ദമാരനാല്‍
കാലമതും പാരിലായി ...
ഇനിയുമീ കാഴ്ചകളെനിക്കൊപ്പമീ
ചില്ലിട്ട പാത്രത്തില്‍
കാണുവാനേറെയിഷ്ടമാണേലും
എന്നരികിലാരുമില്ല,
വാക്കുകളിലേക്ക് ചുരുങ്ങുമ്പോഴും
നിന്‍ തുടുപ്പുകളെന്നിലേക്കൊഴുകിയില്ല,
നഗ്‌നമാം നിന്‍ ദേഹിയെ നാണത്തോടെ
പുല്‍കുവാനിനിയും ആ ചാറ്റല്‍മഴ വന്നീലാ..
ഈ കാഴ്ച്ചകള്‍കണ്ടെന്‍ കണ്‍പീലികള്‍ തളരുന്നു
വിങ്ങുമാമനസുമായെന്‍ മേനിയുമണയുന്നു.
---------------©gopan-m-kilimanoor-------------
1 Comments
നല്ല വരികൾ 👌ആശംസകൾ 🌹
ReplyDelete