സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍ | കൃഷ്ണകുമാർ മാപ്രാണം

swarnam-pooshiya-chempolakal-kavitha


രിത്രത്തിന്‍റെ നേരറിയാന്‍ 
കൗതുകം തേടിനടന്ന സഞ്ചാരി 
ഊടുവഴികള്‍ താണ്ടിചെന്നപ്പോള്‍ കണ്ടത് 
നേരുകള്‍ കുഴിച്ചുമൂടിയ ശവമഞ്ചങ്ങള്‍ 
ഇരുമ്പാണി തറച്ച മൂടിപലക 
ഒരിക്കല്‍ 
ഇരുമ്പാണികള്‍ തുരുമ്പിക്കും 
മൂടിപലകകള്‍ അടര്‍ന്നുപോകും 
എഴുതപ്പെട്ടവയ്ക്കുമേല്‍ 
എഴുതപ്പെടാതെ പോയവ 
ഉയിര്‍ത്തെഴുന്നേല്‍ക്കും 
കറുത്തസത്യങ്ങള്‍ മുളയ്ക്കും 
അതിന്‍റെ വേരുകള്‍ പറിച്ചെടുത്താല്‍ കാണാം 
അവയ്ക്കുമേല്‍ ചവുട്ടി 
വാനിലേയ്ക്കുയര്‍ന്നവര്‍ 
വെറും 
സ്വര്‍ണ്ണം പൂശിയ ചെമ്പോലകളായിരുന്നെന്ന്.
--------------©krishnakumar mapranam---------------

Post a Comment

1 Comments