ഒറ്റയാകുമ്പോള്‍ | മുഹമ്മദ് ആഷിഖ് ആർ.എസ്

malayalam-kavitha


റ്റക്കിരിക്കുമ്പോള്‍ ഓര്‍ത്തു വെക്കാന്‍ 
വെറും ഓര്‍മകള്‍ മാത്രമായ് ഓമനിക്കാന്‍

ആരുമില്ലാത്തൊരാ ഏകാന്ത ഭൂമിയില്‍
നിഴലിന്റെ ചന്തവും മാഞ്ഞുപോയി

പത്തിലെ പൂജ്യവും 'വട്ട'മായ് മാറവേ
ഒറ്റയായ്  നിക്കുന്ന'തൊന്ന്' മാത്രം

അറ്റമറിയാതെ വണ്ടു വരക്കുന്ന
വൃത്തത്തിനഗ്രമായ് ജന്മമന്ന്

അറിയുന്നു നാം നമ്മിലറിയാത്തറി-
വുകള്‍,അറിയാനൊത്തിരി ബാക്കിയെന്ന്

ഒറ്റക്കിരിക്കുമ്പോള്‍ ആരുമില്ലെങ്കിലും ഒറ്റയാനെപ്പോല്‍ നമുക്കുമാറാം

ഒത്തിരിപേരവര്‍ ഇന്നെത്രയെങ്കിലും
നാളെയവരൊക്കെയും ഒറ്റയാകും!
-------------©muhammed-ashik-r-s-----------------

Post a Comment

2 Comments