ആരെന്നറിയാതെ | ഗീത മുന്നൂര്‍ക്കോട്

geetha-munnorckodu-kavitha


ന്റെ പേരില്‍
പലരും പലതും നേടുന്നതറിയുന്നു
ഞാനാരെന്നറിയാതെ 

എന്റെ ചുമലില്‍
സ്‌നേഹം നടിക്കുന്നകൈകള്‍
എന്നെ തിരിച്ചറിയാതെ 

അനാഥയാക്കി മുദ്രയടിക്കാന്‍
മുടിഞ്ഞസഹതാപങ്ങള്‍...
എനിക്കുവേണ്ടതെന്തെന്നറിയാതെ 

കൈകൊട്ടിയാര്‍ത്ത്
ഭ്രാന്തില്ലെന്നറിഞ്ഞിട്ടും
കല്ലെറിയുന്നു ചില നേരങ്ങളില്‍
ആരെല്ലാമോ
എന്റെ സത്യമറിയാതെ 

ഇനി പതംപറഞ്ഞ് എന്നെ പ്രതി
ഉച്ചത്തില്‍ വിലപിക്കാന്‍
ഞാന്‍ സ്വയം മാറുന്നു 
മറയാന്‍ പോകുന്നു.
--------©geetha-munnorckodu------------

Post a Comment

1 Comments