പലരും പലതും നേടുന്നതറിയുന്നു
ഞാനാരെന്നറിയാതെ
എന്റെ ചുമലില്‍
സ്നേഹം നടിക്കുന്നകൈകള്
എന്നെ തിരിച്ചറിയാതെ
അനാഥയാക്കി മുദ്രയടിക്കാന്‍
മുടിഞ്ഞസഹതാപങ്ങള്...
എനിക്കുവേണ്ടതെന്തെന്നറിയാതെ
കൈകൊട്ടിയാര്‍ത്ത്
ഭ്രാന്തില്ലെന്നറിഞ്ഞിട്ടും
കല്ലെറിയുന്നു ചില നേരങ്ങളില്‍
ആരെല്ലാമോ
എന്റെ സത്യമറിയാതെ
ഇനി പതംപറഞ്ഞ് എന്നെ പ്രതി
ഉച്ചത്തില്‍ വിലപിക്കാന്‍
ഞാന്‍ സ്വയം മാറുന്നു
മറയാന്‍ പോകുന്നു.
--------©geetha-munnorckodu------------
1 Comments
Nice
ReplyDelete