മൗനത്തിന്റെ നീണ്ട പാലം.
മനം പറയുന്നതൊക്കേയും
മൗനം മുറിയാതെയക്കരെ-
യിക്കരെയെത്തുന്നു കൃത്യം .
പുഴ ഒഴുകിക്കൊണ്ടേയിരുന്നു....
മൗനങ്ങള്‍
സംസാരിച്ചുകൊണ്ടേയിരുന്നു ...
മൗനം പറഞ്ഞത്രയും
ഇതുവരെ ഒരു വാക്കും
സംസാരിച്ചിട്ടില്ല.
മൗനത്തിനിന്നും കടലാഴം തന്നെ
വാക്കുകളോ ഓളപ്പരപ്പ്.
എന്നെങ്കിലുമൊരിക്കല്‍ പാലമില്ലാതെയാകും
ഇരുകരകളുമൊന്നാകും
തമ്മില്‍ കാണും, പുണരും
അപ്പോഴും
മൗനങ്ങള്‍ കൊണ്ട് അന്യോന്യം മനംമുറിക്കാം ...
-----------©chandran-ramanthali-------------
0 Comments