ചിറകുകള്‍ക്കുള്ളിലാണ്
അതിന്‍ കൊക്കുകളില്‍ പിടഞ്ഞു തീരും
മനുഷ്യ ജീവനുകള്‍....
ബുള്ളറ്റ് മാലകള്‍ ഹൃദയങ്ങളോരോന്നായ്
കൊത്തിവലിക്കുന്നു
രക്ത ചാനലുകള്‍ തടമെടുക്കുന്നു
ശീതക്കാറ്റിന്‍ രക്ത ഗന്ധം
പൂക്കളെ കരിക്കുന്നു.....
നാളെ ജ്വലിക്കേണ്ട നക്ഷത്രങ്ങള്‍
വഴിയില്‍ ദുര്‍ഗന്ധമായ്
മാറിടുന്നു
വിത്തില്ലാതെ മുളച്ചിടുന്നു
മീസാന്‍ ചെടികള്‍ ഓരോന്നായ്.....
പറിച്ചു നട്ടും, ഒടിച്ചു കത്തിയും
പരലോകത്തിന്‍ പതാക യായിടുന്നു
വിരഹാഗ്‌നി പൊള്ളിച്ച
നോവിന്റെ കാല്‍ പ്പാടുകളുമായ്....
ഷെല്‍ മഴയുടെ മിന്നലാട്ടത്തില്‍
ഉറ്റവന്‍ ഉടല്‍ തപ്പും
രക്തബന്ധങ്ങള്‍
പിറന്നിടം വിട്ടോടും
ജനങ്ങള്‍
മനസ്സിന്‍ മാറാല കെട്ടുകള്‍ എറിഞ്ഞവര്‍....
പൊട്ടിയൊലിക്കുന്ന മാനസങ്ങള്‍
ചാരമായ് ഒരു ദേഹമായ്
സ്‌നേഹം മെലിഞ്ഞ് നന്മ
തീര്‍ന്ന്
മണ്ണില്‍ കറുത്ത കരിമ്പടം പുതക്കുന്നു....
drhazeenabegum
0 Comments