ബന്ധനങ്ങള്‍ © ബിന്ദു ഷിജുലാല്‍



ശാന്തമായൊഴുകുന്ന പുഴ കാതോര്‍ത്താല്‍ മാത്രം 
കേള്‍ക്കുന്ന നേര്‍ത്തതേങ്ങലുകള്‍.

ഓര്‍മ്മകള്‍ മുഷിഞ്ഞു  നാറുന്ന ഭാണ്ഡവും പേറി 
ഞാനാ പുഴക്കടവില്‍ വീണ്ടുമെത്തിയിരിക്കുന്നു. 
സ്വന്തമായൊരിടമില്ലാതെ-
പോയ പലരിലൊരാളായി

രക്ഷപ്പെടണമെന്നുണ്ടായിരുന്നെനിക്ക്.
പക്ഷേ കാണാച്ചങ്ങലകളാല്‍ ഞാന്‍ 
ബന്ധനസ്ഥയായിരുന്നു.

സ്വപ്നങ്ങള്‍ക്ക് കാവല്‍ നിന്ന -
ദൈവപുത്രന്മാര്‍  മടങ്ങിയിരുന്നു.
പിന്നോട്ട് നടക്കുന്നവളുടെ വഴിയിലെ
വെളിച്ചമാകാന്‍ അവര്‍ക്കാവില്ലായിരുന്നു. 
താളമില്ലാതെ പാടുന്ന ഭ്രാന്തന്റെ
പാട്ടിനു കൂട്ടായി  ഇരുള്‍ച്ചിമിഴു മാത്രം.

എന്റെയാകാശം ജീര്‍ണ്ണിച്ചപോയിരിക്കുന്നു.
നിറങ്ങളില്ലാത്ത   മഴവില്ലും തെളിച്ചമില്ലാത്ത നക്ഷത്രങ്ങളും
മാത്രമാണെനിക്കിന്ന് കൂട്ട് ...
bindhushijulal

Post a Comment

27 Comments

  1. നന്നായിട്ടുണ്ട് ❤️❤️🥰

    ReplyDelete
  2. ബ്രീസ്Monday, April 01, 2024

    ചങ്ക് നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു മനോഹരമായ കവിതകൾ.

    ReplyDelete
  3. നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  4. ബന്ധങ്ങളുടെ ചങ്ങല പൊട്ടിച്ചെറിയാൻ കഴിയുന്നില്ല. അതാണ് സത്യം🌹🌷❤️💐💐

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്. മനോഹരം 👌

    ReplyDelete
  6. ഹൃദ്യമായ വരികൾ, ഇനിയും വരികൾക്കായി കാത്തിരിക്കുന്നു.... ശ്രാവൺ 🥰❤️

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete
  8. മനോഹരം വരികൾ

    ReplyDelete
  9. മനോഹരം 🥰🥰🥰

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. കൊള്ളാം മോളെ നന്നായിട്ടുണ്ട് ❤️

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട് 🌹🌹🌹

    ReplyDelete
  13. നന്നായിട്ടുണ്ട്❤️❤️🥰

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് ചേച്ചി 🥰🥰

    ReplyDelete