പക്വതയില്ലാത്ത പ്രായത്തിലെ
അപക്വമായ പ്രണയം;
അവശേഷിച്ചത് ദൈന്യത
മുറ്റിനില്‍ക്കും ആറ് കണ്ണുകള്‍!
ഇല്ലായ്മകളുടെ വരണ്ടമണ്ണില്‍
നിന്നിറങ്ങിപ്പോയവനെ തേടി
പെരുവഴിയില്‍ മൂന്നുജീവനുകള്‍!
വിശപ്പിന്റെ തേരോട്ടം പകര്‍ന്നാടിയ
ഉദരങ്ങളില്‍ നിന്നുയര്‍ന്നതോ
അലോസരമാം നിലവിളികള്‍..
ഒടുവിലതു നേര്‍ത്തു നേര്‍ത്ത്
തെരുവിന്റെ വേഗത്തിലമര്‍ന്നു
പോയത്രേ..!
അപ്പോഴും ഒറ്റക്കൊമ്പില്‍ തീര്‍ത്ത
മൂന്ന് മനുഷ്യക്കോലങ്ങള്‍ പല്ലിളിക്കുന്നു,
വാനില്‍പറക്കും കാറ്റാടി പോലെ..
തൂങ്ങിയാടുമ്പോഴുമാ കുഞ്ഞിന്റെ
ഓമല്‍ക്കണ്ണുകളെറിയുന്ന
നോട്ടമെന്‍ കരളില്‍ കൊത്തി -
വലിക്കാറുണ്ടിപ്പോഴും!
0 Comments