ഉലയുന്ന മലയാളം © ധന അയ്യപ്പന്‍



ശ്രേഷ്ഠ ഭാഷയെന്ന് ചൊല്ലി പീഠത്തിലിരുത്തിലും,
ശേഷിച്ചു പോം നേരം ഇന്നിന്റെ പെറ്റമ്മ   
ഭ്രഷ്ടിടങ്ങളായി മേവുമ്പോള്‍
പിഞ്ചിന്റെ നാവിലും പോറ്റമ്മ വാഴുന്നു! 
പെറ്റമയായവള്‍ സദനങ്ങള്‍ പൂകുന്നു!
വഴുതിയും പഴുതിലും മലയാളം ഉലയുമ്പോള്‍
തുഴയണം നാമിനി ചെറു കാതങ്ങളൊത്തിരി!
പിഞ്ചിലും നെഞ്ചിലും താരാട്ട് ചൊല്ലുവാന്‍ 
മര്‍ത്യന്റെ പെറ്റമ്മ നാവിലേറിടണം!
dhanaayaappan

Post a Comment

4 Comments