ആ താളത്തില്‍ നീട്ടി ചൊല്ലിയ ജീവിതം എന്റേതാണ്..
ആ വെടിയൊച്ചയില്‍ ചിതറുന്ന മലകളുടെ ശബ്ദം എന്റേതല്ല..
ആ കുടില് മാന്തി പടര്‍ന്നൊഴികിയ
നിലവിളികള്‍ എന്റേതാണ്..
ആ കടല്‍ തുരന്നിടഞ്ഞെടുത്ത മണ്ണ് എന്റേതല്ല..
ആ തിരതല്ലിത്തകര്‍ത്ത
കിനാക്കളെല്ലാം എന്റേതാണ്..
ആ കാട് കേറി കവര്‍ന്നതൊന്നും
എന്റേതല്ല..
ആ കാട്ടാറ് ചുരത്തുന്ന ചോരയെല്ലാം എന്റേതാണ്..
നിങ്ങള്‍ മലര്‍ക്കെ തുറന്നിട്ട കാഴ്ചകളെല്ലാം എന്റേതല്ല..
ആ മാഞ്ഞ് മാഞ്ഞ് പോകുന്ന
കാഴ്ചകെളല്ലാം എന്റേതാണ്..
എന്റേതാണ്..
എന്റേതാണ്..
0 Comments