മഞ്ഞ കുപ്പിയിലെ പച്ച വെള്ളം © ഷബ്ന



പണ്ട് ഉപേക്ഷിച്ച മഞ്ഞ കുപ്പിയിന്നു പറമ്പില്‍ കണ്ടു.
വേദനയുടെ ദുഷിച്ച മണം.
ചൂട് പിടിച്ചു വെന്തു ദാഹിച്ചതിന്റെ പാടുകള്‍.
എന്റെ വിഷാദം വലിച്ചറിയപ്പെട്ട ദിനരാത്രങ്ങളെ 
മണിയറിക്കുള്ളിലെ കതകിന്‍ മൂലയില്‍ കിടന്നു നിലവിളിക്കുന്നു.
ഒരിറ്റു ദാഹജലത്തിനു കേഴുന്ന വിയര്‍പ്പ് മേനിയെ ഓര്‍മിപ്പിക്കുന്നു.
കരഞ്ഞ കുഞ്ഞിന്റെ പള്ള നോക്കി 
പിള്ളയ്ക്ക് കേടെന്നു പറഞ്ഞ യുക്തിവാദികളെ.. 
നിങ്ങള്‍ തന്ന പേടി മൂത്തു...വിറച്ചു തൊണ്ട വരണ്ടു.
പറയുന്നതൊന്നും മാനിക്കാതെയായപ്പോള്‍
വയറു നിറയെ വെള്ളം പേറി.
ഒരുപാട് ഇരുട്ടുമ്പോള്‍ വെള്ളം നിറഞ്ഞു അടിവയര്‍ കുലുങ്ങും.
കുലുക്കം നിര്‍ത്താന്‍ മഞ്ഞ കുപ്പിയുമായി
ശ്രെദ്ധിക്കപ്പെടാന്‍ വെമ്പുന്ന മനസ്സ് 
രാത്രി പുറത്തിറങ്ങും.
വീണ്ടും ദാഹിയ്ക്കും.
ദാഹിയ്ക്കുന്ന എന്നെ നോക്കി
ദഹിപ്പിക്കുന്ന വാര്‍ത്തമാനങ്ങള്‍ പറയും.
വീണ്ടും ദാഹിക്കുകയെല്ലാതെ മഞ്ഞകുപ്പിയിലെ 
പച്ചവെള്ളം നിറയുകയെല്ലാതെ ഒന്നും സംഭവിക്കുന്നില്ല.
മഞ്ഞ കുപ്പിയിലെ പച്ച വെള്ളങ്ങളെ..
നിയെന്നെ എന്തൊക്കെയാണ് ഓര്‍മിപ്പിക്കുന്നത്.
ആരും ആരുടെതെല്ലെന്നും....
ഞാന്‍ എന്റെ മാത്രമാണെന്നും...
shabna

Post a Comment

0 Comments