മനസ്സ് കെടുത്തും കാര്യങ്ങള്‍.
കൂട്ടിയും കുറച്ചും പിന്നെ ചികഞ്ഞും
ഉത്തരം തേടാനാവാത്ത കാര്യങ്ങള്‍
ആരോ മൊഴിഞ്ഞൂ പ്പോയീ... കറുപ്പെത്ര
വെറുക്കപ്പെട്ടുപ്പോയ്:
ഏഴയലത്ത് അടുപ്പിയ്ക്കാന്‍ പറ്റാത്തവള്‍:
പ്രിയേ! എനിക്കറിയില്ലയൊന്നും
നീ വെളുത്തവള്‍, നിന്റെ മനസ്സ്
കറുത്തിട്ടില്ലിതുവരെ, ഞാന്‍ കണ്ടിട്ടില്ലിതു
വരെയും, യീ നിമിഷം വരെയും,
കറുപ്പുണ്ട്, വെറുപ്പുണ്ട്, മനസ്സിലുണ്ടെന്നാക്കിലും,
കറ കളഞ്ഞ സ്‌നേഹത്തില്‍
കറുപ്പെന്ത്, വെളുപ്പെന്ത്,
' ജാതി ചോദിക്കുന്നില്ല സോദരി' യെന്നു
മൊഴിഞ്ഞ കവിയും: ', എല്ലാവരും സോദരരായ് വാഴുമിവിടെയെന്നു
ചൊല്ലിയ കവിയും,
'ഭരണ ഘടന'യെഴുതിയ അംബേദ്ക്കറും
ഇവിടെ വാഴുന്നോരായിരുന്നു.
' വാക്കുകള്‍ സ്വതന്ത്രമായ്
നാക്കുകള്‍ വിഷം വമിക്കുന്ന നേരമായ്
കാണെ കാണെ മാപ്പു പറയുന്ന നേരമായ് .
പ്രിയെ ! എനിക്കറിയില്ല
ഈ കപട ലോകത്തില്‍ വാഴുന്നു നീയും ഞാനും
ഇവിടെ നേരെ തെന്ന് അറിയുക
ഇവിടെ നല്ല തേതെന്നറിയുക
ഈ വഴിയെനടക്കുക.
ചിരിക്കും മുഖങ്ങളെ നാം കാണും
സ്‌നേഹത്തില്‍ കരങ്ങള്‍ നാം കാണും
നിന്റെ രക്തത്തില്‍ സ്‌നേഹം നിറയ്ക്കുക
കറുപ്പും വെളുപ്പും തിരിചറിയും നേരം വരും
നന്മ മരങ്ങള്‍ പൂവിടും കാലം വരും
ചിന്തകളില്‍ സുഗന്ധംനിറയ്ക്കുക...
0 Comments