അന്നും ഇന്നും © ഡോ. നിലീന



പണ്ടു പണ്ടൊരു ദേശത്ത് 
പാല്‍നിലാവിന്‍ നാട്ടില് 
പഞ്ചമിയുടെ വീട്ടില് 
പുഞ്ചപ്പാടം വിളഞ്ഞല്ലോ 

പത്തു പറയ്ക്കു നിലമുണ്ട്,
പത്തരമാറ്റിന്‍ നിറമുണ്ട്,
പാടം കൊയ്യാനാളുണ്ട്,
പൊലി നിറയ്ക്കാനാളുണ്ട്.

കൊയ്ത്തും മെതിയും മേളാങ്കം,
ചേറ്റലും പാറ്റലും പൊടിപൂരം,
പത്തായപ്പുര നിറയുമ്പോള്‍ 
പണിയാളര്‍ക്കോ ഉത്സാഹം.

കേള്‍ക്കുന്നുണ്ടൊരു തേക്കു പാട്ട് ദൂരത്ത്,
വര്‍ണം കൊണ്ടൊരു മായാജാലം പാടത്ത്,
ഇരവും പകലും കാവലിരിക്കും മാടത്ത്,
കനവിലൊരു കൊയ്ത്തു പാട്ടിന്നീണം നെഞ്ചത്ത്.

ഇന്നോ,
ദൈവത്തിന്‍ സ്വന്തം നാട്ടില്,
മതങ്ങള്‍ വേലി കെട്ടിയ നേരത്ത്,
ഈശ്വരനെ ഭാഗം വച്ചൂ വീടുകളില്‍,
പാടങ്ങള്‍ തരിശായീ, പുല്ലും പായലും കൈയേറീ.

നിലങ്ങളുണ്ടോ നികത്തണം,
കൂടിയ വിലക്കു വില്‍ക്കണം,
നികത്തിയിടത്തോ പൊങ്ങണം,
കോണ്‍ക്രീറ്റിന്റെ സൗധങ്ങള്‍.

കൊയ്‌തെടുക്കാന്‍ നിലമില്ല,
നനയ്ക്കുവാനോ ആളില്ല,
പണിയ്ക്കു വേണം ബംഗാളീ....
നമ്മുടെ മക്കള്‍ വിടുപണി ചെയ്യും വിദേശത്ത്.
drnileena

Post a Comment

16 Comments

  1. 👏🏼👏🏼👏🏼🥰

    ReplyDelete
  2. Prophesied by a Professor; Need of the hour

    ReplyDelete
  3. താളത്തിൽ ചൊല്ലുവാൻ പറ്റുന്ന ആനുകാലിക പ്രസക്തി ഉള്ള കവിത ❤️❤️

    ReplyDelete
  4. Excellent...which explain the current scenario of Kerala..👍👍👍

    ReplyDelete
  5. മുകളിൽ നിന്നും താഴേക്കും താഴെ നിന്നും മുകളിലേക്കും വായിക്കാവുന്ന വരികൾ..

    ReplyDelete
  6. Dr. Nileena.
    It is very good and especially over generation can visualise the difference.

    ReplyDelete
  7. ജിനീഷ്ലാൽ രാജ്Tuesday, April 09, 2024

    രണ്ട് കാലങ്ങൾ തമ്മിലുള്ള അന്തരം ഏറെയാണെന്ന് വെളിവാക്കുന്ന കവിത നന്നായി. കവിക്ക് പൂച്ചെണ്ട്.

    ReplyDelete