ഈറന്‍ കാറ്റ്....
നിറയെ പെയ്തു തോര്‍ന്ന മഴയുടെ നനവോര്‍മ....
മണ്ണില്‍ വീണ ഇല...
പൊരിവെയിലില്‍ തളര്‍ന്ന തനുവിന് തണലോര്‍മ....
മായുന്ന ചന്ദ്രക്കല...
നറുനിലാവ് പൊഴിച്ച ഒരു നിറചന്ദ്രന്റെ
കുളിരോര്‍മ....
കൊഴിഞ്ഞ പൂവിതള്‍..
പല വര്‍ണം ചാര്‍ത്തിയ വസന്തത്തിന്റെ
ഇനിയും മായാത്ത മഴവില്ലോര്‍മ്മ...
ചുണ്ടില്‍ തഞ്ചുന്ന ഈണം...
ഒപ്പം ചുവടു വച്ച ഒരു മധുഗാനത്തിന്റെ
മായാത്ത പാട്ടോര്‍മ്മ...
മലഞ്ചെരുവിലെ നീര്‍ച്ചാല്...
കാട്ടില്‍ തിമര്‍ത്തു പെയ്ത മഴയുടെ നിറയോര്‍മ...
ഒടിഞ്ഞു വീണ ഒരു മരച്ചില്ല...
വീശിയടിച്ച ഒരു കൊടുങ്കാറ്റിന്റെ
രൗദ്രതാളത്തിന്റെ
ഇനിയും മരിക്കാത്ത ഓര്‍മ...
കണ്ണില്‍ പൊടിയുന്ന ഒരു തുള്ളി കണ്ണീര്‍...
മുളയ്ക്കും മുന്നേ കരിഞ്ഞ
ഒരു നഷ്ടപ്രണയത്തിന്റെ മായിക ഓര്‍മ...
വിണ്ടുകീറിയ പാടം...
എരിഞ്ഞ വയറിന്റെയും , ഒഴിഞ്ഞ പത്തായത്തിന്റെയും
വറുതി യോര്‍മ...
മുറ്റത്തെ പൂക്കളം..
വിളനെല്ലിന്റെ, കതിരിന്റെ,
കുമ്മാട്ടിപ്പാട്ടിന്റെ നിറവോര്‍മ..
ശൂന്യമായ ഒരു കിളിക്കൂട്..
ചിറകുമുളച്ചു പറന്നു പൊങ്ങിയ
കിളിക്കുഞ്ഞുങ്ങളുടെ കലപില ഓര്‍മ...
കയ്യിലെ കരിവളകള്‍...
കുപ്പിവളകളെയും വളപ്പൊട്ടുകളെയും സ്‌നേഹിച്ച
ഒരു ബാല്യത്തിന്റെ
ഒരിക്കലും മങ്ങാത്ത പൊന്നോര്‍മ ..
അങ്ങിനെ ഓരോന്നും ഓരോ ഓര്‍മ്മകള്‍ ആണ്...
ഓര്‍ത്തിരിക്കാന്‍ ഉള്ള കഴിവ് കൂടി
നഷ്ടമാകും വരെ....
സ്വയം ഒരോര്‍മയായി
മായും വരെ....
0 Comments