പ്രണയപ്പക | കവിത | സുമ സതീഷ് നീലേശ്വരം



പ്രണയത്തിനോ പക? 
പകയുള്ളൊനെന്തു പ്രണയം?
'പ്രണയപ്പക'  എന്തൊരു അരോചക പ്രയോഗം. 

പ്രണയമെന്നാല്‍ മനമറിഞ്ഞു 
സ്‌നേഹിക്കലല്ലേ, 
പ്രണയമെന്നാല്‍ സന്തോഷവും 
നൊമ്പരങ്ങളും പങ്കിടലല്ലേ  ഉള്ളത്‌കൊണ്ടോണം അല്ലേ പ്രണയം,
വിശ്വാസവും 
അംഗീകരിക്കലും ഒപ്പം വിട്ടു കൊടുക്കലും കൂടിയല്ലേ പ്രണയം?
സ്‌നേഹത്തിന്റെ  
ഹൃദയവികാരത്തിന്റെ നിറകുടം അല്ലെ പ്രണയം.

കച്ചവടക്കണ്ണും വാളും അഗ്‌നിയും ആസിഡും 
ആയുധമാക്കിയ  നവയുഗ 'പ്രേമം' എങ്ങിനെ  പ്രണയമാകും? 
അത് തിരിച്ചറിയുക പ്രണയിനികളെ...

ശരീരത്തെ സമ്പത്തിനെ  സ്‌നേഹിക്കുന്നതല്ല പ്രണയം.
ഹൃദയങ്ങളില്‍ ആണ് പ്രണയം എന്തും 
മറയില്ലാതെ പങ്കിടലാണ് പ്രണയം. അധികാരം സ്ഥാപിച്ചെടുക്കലല്ല പ്രണയം
തന്‍പൊലിമ കാട്ടലും അല്ല പ്രണയം. സത്യമാണ്  പാവനമാണ്  
തീവ്രമാണ് 
ചങ്കാണ് 
പ്രണയം.

യഥാര്‍ത്ഥ പ്രണയത്തിനോ  പ്രണയ തോല്‍വിക്കോ 
പ്രതികാരബുദ്ധി എങ്ങിനെ വരുന്നു.  
പ്രണയ നൈരാശ്യം പകയായി മാറുന്നവന്റെ  
പ്രണയം എങ്ങിനെ പ്രണയമാകും. 

നിരന്തരമായി നടന്നു വരുന്ന ഇത്തരം ക്രൂരതയെ 
'പ്രണയപ്പകയെന്നു വിളിച്ചു വല്ലാതെ ലഘുകരിക്കല്ലേ..

ഇനിയും ആണ്‍ സുഹൃത്തിനെ വ്യക്തിത്വത്തെ 
സ്‌നേഹത്തെ  സ്വാര്‍ത്ഥതയെ തിരിച്ചറിയാത്ത പെണ്‍ മക്കളെ....
നൈമിഷിക വികാരത്തിനടിമപ്പെടാതെ 
കണ്ണുകള്‍ തുറന്നു വെച്ച്, ഭ്രമയുഗ ത്തില്‍ വീഴാതെ 
ശ്രദ്ധയോടെ മുന്നോട്ട്...  
പ്രണയത്തിന്റെ പേരില്‍ 
പ്രണയമില്ലാതെ ഇന്നും 
ജീവിനെടുക്കുന്ന തുടര്‍ കഥകള്‍ അവസാനിക്കട്ടെ. 

'സ്‌നേഹമാണഖില സാര മൂഴിയില്‍' പക്ഷെ ജാഗ്രതൈ മക്കളേ...

Post a Comment

0 Comments