കീപാഡ് കവര്‍ന്നെടുത്ത
പുതുകാലത്തെ
സ്നേഹിക്കാനവള്ക്ക്
ഭയമായിരുന്നു.
കോമ്പല്ലുകള്‍
രാകിമില്ക്കി
കീപാഡുകള്‍
കളിചൊല്ലുന്നുണ്ടായിരുന്നു.
കുനിഞ്ഞും നിവര്‍ന്നും
ഇണചേര്‍ന്നും
നീണ്ടും ഒഴുകുന്ന
അക്ഷരങ്ങളെ
പ്രണയിച്ച കാലം....
.വളഞ്ഞൊഴുകിയ
കയ്യക്ഷരക്കൂട്ടില്
പ്രണയത്തിന്റെ,
സൗഹൃദത്തിന്റെ
നോവുകളുണ്ടായിരുന്നു;
കണ്ണീരിന്റെ നേര്‍ത്ത
മിടിപ്പുകളുണ്ടായിരുന്നു.
ചിതറിയ
അക്ഷരങ്ങളുടെ
ചൂടില്‍നിന്നാണ്
ആദ്യ പ്രണയത്തിന്റെ
കനലുകളെരിഞ്ഞത്.
ഇഷ്ടമാണെന്നെഴുതിയ
കടലാസ്തുണ്ടില്‍
അക്ഷരങ്ങളില്‍
പൊതിഞ്ഞ
ഹൃദയമാണു
ണ്ടായിരുന്നത്
മുറിച്ചുനല്കിയ
ഹൃദയച്ചീന്തില്
ആദ്യാക്ഷരത്തിന്റെ
മണമുണ്ടായിരുന്നു.
(അക്ഷരങ്ങളുടെ അകക്കൂട്ടില്‍
പറയാതെ
പറഞ്ഞ മുറിവുകള്‍
മായാത്ത
വേദനകളാണ്)
പുതുകാലത്തെ
സ്നേഹിക്കാനവള്ക്ക്
ഭയമായിരുന്നു.
കോമ്പല്ലുകള്‍
രാകിമില്ക്കി
കീപാഡുകള്‍
കളിചൊല്ലുന്നുണ്ടായിരുന്നു.
കുനിഞ്ഞും നിവര്‍ന്നും
ഇണചേര്‍ന്നും
നീണ്ടും ഒഴുകുന്ന
അക്ഷരങ്ങളെ
പ്രണയിച്ച കാലം....
.വളഞ്ഞൊഴുകിയ
കയ്യക്ഷരക്കൂട്ടില്
പ്രണയത്തിന്റെ,
സൗഹൃദത്തിന്റെ
കണ്ണീരിന്റെ നേര്‍ത്ത
മിടിപ്പുകളുണ്ടായിരുന്നു.
ചിതറിയ
അക്ഷരങ്ങളുടെ
ചൂടില്‍നിന്നാണ്
ആദ്യ പ്രണയത്തിന്റെ
കനലുകളെരിഞ്ഞത്.
ഇഷ്ടമാണെന്നെഴുതിയ
കടലാസ്തുണ്ടില്‍
അക്ഷരങ്ങളില്‍
പൊതിഞ്ഞ
ഹൃദയമാണു
ണ്ടായിരുന്നത്
മുറിച്ചുനല്കിയ
ഹൃദയച്ചീന്തില്
ആദ്യാക്ഷരത്തിന്റെ
മണമുണ്ടായിരുന്നു.
(അക്ഷരങ്ങളുടെ അകക്കൂട്ടില്‍
പറയാതെ
പറഞ്ഞ മുറിവുകള്‍
മായാത്ത
വേദനകളാണ്)
![]() |
| Vallikunnam PrabhaChief Editor E-Delam |


1 Comments
സൂപ്പർ... 🙏
ReplyDelete