⧪ആന്റണി പി.ജെ
ആലപ്പുഴ

...................
വാര്‍ദ്ധക്യം
കണ്ണ് മങ്ങി, കാതടഞ്ഞ്, കാലിടറി
ശൈശവത്തിലേക്കുള്ള മടക്കയാത്ര.
......................
ഗോമാംസം
കഴിച്ച ഗോമാംസം ദഹിക്കും മുന്‍പേ
കഴിച്ച വ്യക്തിയെ ദഹിപ്പിച്ചു.
......................
സദാചാരം
പാതയോരത്ത് മൂത്രമൊഴിക്കുന്നവര്‍
വഴിയില്‍ തുപ്പുന്നവരെ ശകാരിക്കുന്നു.
.......................
പുകവലിക്കാരന്
മരണത്തിലേക്ക് പുക തുപ്പി പായുന്ന
തീവണ്ടിയാണ് പുകവലിക്കാരന്
...................
ഫേസ്ബുക്ക്
മുഖപുസ്തകത്തില്‍ മുഖമമര്‍ത്തീടവേ
മുഖം കണ്ടതില്ല അടുത്തിരുന്നവന്റെ.
...................
വികസനം
മെട്രോ മുകളില്‍ ചീറിപ്പാഞ്ഞു
താഴെ പട്ടിണി പരക്കം പാഞ്ഞു.
സെല്‍ഫി
പാവം തീവണ്ടി അറിഞ്ഞില്ല
പാളത്തില്‍ നിന്നവന്റെ സെല്‍ഫിയുടെ കേമത്തം.
......................
വിഷം
പച്ചമണ്ണില്‍ കൈ തൊടാത്തവര്‍ പ്രസംഗിക്കുന്നു
പച്ചക്കറി സര്‍വ്വത്ര വിഷമയമത്രെ.
....................
പാത
പാതയില്‍ നിറഞ്ഞ പാതാളക്കുഴികള്‍
ജനസംഖ്യാനിയന്ത്രണം ഏറ്റെടുത്തു.
.......................
വയറ്
വയറ് കുറയ്ക്കാന്‍ ചിലരോടുമ്പോള്
വയറ് നിറയ്ക്കാന്‍ പലരോടുന്നു.
.......................
കുടുംബം
പല വഴി പോയ പക്ഷികളെല്ലാം
ചില നേരങ്ങളില്‍ ചേക്കേറും ചില്ല.
.......................
പീഡന വാര്‍ത്ത
പത്രങ്ങള്‍ ചരമക്കോളങ്ങള്‍ നിര്‍ത്തുന്നു,
പീഡന വാര്‍ത്തയ്ക്ക് പേജൊന്നു വേണം.
.................
മതം
മരിച്ചവന്റെ മതം നോക്കാതെ
മൃതദേഹം മുഴുവന്‍ പുഴു തിന്നു.
...................
മാലിന്യം
മൂക്കുപൊത്തിക്കൊണ്ടാണ് ഞാനീ മാലിന്യം
അടുത്തുള്ളവന്റെ പറമ്പില്‍ വലിച്ചെറിഞ്ഞത്.
........................
© ആന്റണി പി.ജെ
ആലപ്പുഴ
ആലപ്പുഴ

...................
വാര്‍ദ്ധക്യം
കണ്ണ് മങ്ങി, കാതടഞ്ഞ്, കാലിടറി
ശൈശവത്തിലേക്കുള്ള മടക്കയാത്ര.
......................
ഗോമാംസം
കഴിച്ച ഗോമാംസം ദഹിക്കും മുന്‍പേ
കഴിച്ച വ്യക്തിയെ ദഹിപ്പിച്ചു.
......................
സദാചാരം
പാതയോരത്ത് മൂത്രമൊഴിക്കുന്നവര്‍
വഴിയില്‍ തുപ്പുന്നവരെ ശകാരിക്കുന്നു.
.......................
പുകവലിക്കാരന്
മരണത്തിലേക്ക് പുക തുപ്പി പായുന്ന
തീവണ്ടിയാണ് പുകവലിക്കാരന്
...................
ഫേസ്ബുക്ക്
മുഖപുസ്തകത്തില്‍ മുഖമമര്‍ത്തീടവേ
മുഖം കണ്ടതില്ല അടുത്തിരുന്നവന്റെ.
...................
വികസനം
മെട്രോ മുകളില്‍ ചീറിപ്പാഞ്ഞു
താഴെ പട്ടിണി പരക്കം പാഞ്ഞു.
സെല്‍ഫി
പാവം തീവണ്ടി അറിഞ്ഞില്ല
പാളത്തില്‍ നിന്നവന്റെ സെല്‍ഫിയുടെ കേമത്തം.
......................
വിഷം
പച്ചമണ്ണില്‍ കൈ തൊടാത്തവര്‍ പ്രസംഗിക്കുന്നു
പച്ചക്കറി സര്‍വ്വത്ര വിഷമയമത്രെ.
....................
പാത
പാതയില്‍ നിറഞ്ഞ പാതാളക്കുഴികള്‍
ജനസംഖ്യാനിയന്ത്രണം ഏറ്റെടുത്തു.
.......................
വയറ്
വയറ് കുറയ്ക്കാന്‍ ചിലരോടുമ്പോള്
വയറ് നിറയ്ക്കാന്‍ പലരോടുന്നു.
.......................
കുടുംബം
പല വഴി പോയ പക്ഷികളെല്ലാം
ചില നേരങ്ങളില്‍ ചേക്കേറും ചില്ല.
.......................
പീഡന വാര്‍ത്ത
പത്രങ്ങള്‍ ചരമക്കോളങ്ങള്‍ നിര്‍ത്തുന്നു,
പീഡന വാര്‍ത്തയ്ക്ക് പേജൊന്നു വേണം.
.................
മതം
മരിച്ചവന്റെ മതം നോക്കാതെ
മൃതദേഹം മുഴുവന്‍ പുഴു തിന്നു.
...................
മാലിന്യം
മൂക്കുപൊത്തിക്കൊണ്ടാണ് ഞാനീ മാലിന്യം
അടുത്തുള്ളവന്റെ പറമ്പില്‍ വലിച്ചെറിഞ്ഞത്.
........................
© ആന്റണി പി.ജെ
ആലപ്പുഴ

4 Comments
Superb ❤️❤️❤️
ReplyDeleteSuper bro, all the best
ReplyDeleteനന്നായി
ReplyDeleteനന്നായി
ReplyDelete