ഫസ്റ്റ് ബെല്‍ മുഴുങ്ങുന്നതും കാത്ത് സമാന്തരവിദ്യാഭ്യാസ മേഖല | പരമ്പര 2


തയ്യാറാക്കിയത്: 
എം.അരുണ്‍, അജുസ് കല്ലുമല

വിദ്യാഭ്യാസം താഴെ തട്ടുകളിലേക്കു എത്തിക്കുക എന്ന അതിപ്രധാനമായ ഒരു കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പാരലല്‍ കോളേജ് അധ്യാപകര്‍. കൊറോണ കാരണം ഉണ്ടായ ലോക്ക് ഡൌണ്‍ പല മേഖലകളെ ബാധിച്ചു , വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയി മാസങ്ങള്‍ക്കു ശേഷം ലോക്കഡോണ്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചടങ്ങുകളില്‍ പങ്കു ചേരാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം സര്‍ക്കാര്‍ പുറപ്പടിവിച്ചു അപ്പോഴും മാസങ്ങളായി അടഞ്ഞു കിടക്കുന്ന പാരലല്‍ കോളേജുകള്‍ക്ക് വീണ പൂട്ട് എന്നഴിയും എന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ് സമാന്തര വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍. വാടകയ്ക്ക് എടുത്ത പല കെട്ടിടങ്ങളുടെയും ഉടമസ്ഥര്‍ വാടകയ്ക്കായി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന ആയിരകണക്കിന് ആളുകള്‍ക്ക് മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില കൊള്ളുന്നു. അധ്യാപനം മാത്രം ഉപജീവനം ആക്കിയ ഒരു കൂട്ടം മനുഷ്യരുടെ സ്വപ്നങ്ങള്‍ ആണ് കൊറോണ തല്ലികെടുത്തിയത്.

കഴിഞ്ഞ മുപ്പതിലധികം വര്‍ഷമായി കരുനാഗപ്പള്ളി കായംകുളം മാന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ട്യൂട്ടോറിയലുകളില്‍ പഠിപ്പിച്ചു ജീവിക്കുന്ന ഒരു അധ്യാപകനെ കുറിച്ച് പറയാം.ജീവിതത്തിന്റെ ഭൂരിഭാഗവും അധ്യാപനം ആയിരുന്നു അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗ്ഗം. ലോക്ക് ഡൌണ്‍ കാരണം ഇരുട്ടില്‍ ആയിപോയ , സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച ഇതുപോലുള്ളവരുടെ ജീവിതമാണ്.

'വാടക തരാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിക്കൊള്ളൂ , ഞാന്‍ വേറെ ആര്‍കെങ്കിലും വാടകയ്ക്ക് കൊടുത്തുകൊള്ളാം ' സ്വരുക്കൂട്ടി വെച്ച സമ്പാദ്യവും കുറച്ചു കടങ്ങളുമായി സ്വന്തമായൊരു കോച്ചിങ് സെന്റര്‍ എന്ന സ്വപ്നം ഏതാനം മാസങ്ങള്‍ക്കു മുന്‍പ് സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരോട് കടയുടമ പറഞ്ഞതാണ് ഈ വാക്കുകള്‍ . 'ലക്ഷങ്ങള്‍ മുടക്കിയും കടം വാങ്ങിയും ആണ് അധികാരികള്‍ നിഷ്‌കര്ഷിച്ച രീതിയില്‍ തുടങ്ങിയ സംരഭം, പ്രതീക്ഷകള്‍ തന്നു തുടങ്ങിയപ്പോഴാണ് കൊറോണ വന്നത് .. പുതിയ അഡ്മിഷന്‍ എടുക്കുവാന്‍ ആവുന്നില്ല. ഉള്ള കുട്ടികളുടെ കയ്യില്‍ നിന്നും ഫീസ് കുടിശിക കിട്ടാനും ഉണ്ട്. സാധാരണ രണ്ടു മാസം ആണ് ഒരു ബാച്ചിന്റെ കോച്ചിങ് കാലാവധി ..ഇപ്പോള്‍ അഞ്ചു മാസം ആവുന്നു .. കടം വാങ്ങിയാണ് വാടക കൊടുത്തുകൊണ്ടിരിക്കുന്നത് . എത്ര നാള്‍ എന്നറിയില്ല ഗവണ്മെന്റ് എന്തെങ്കിലും വഴി തുറന്നു താറുമായിരിക്കും ' സ്ഥാപനം നടത്തുന്ന ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞു .

സാമൂഹിക അകലം പാലിച്ചു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപടി നിറവേറ്റുവാന്‍ ഇവര്‍ തയ്യാറാണ്. 'അധികാരികള്‍ അങ്ങനെ ഒരു തീരുമാനം എടുത്താല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു ഒരു കൈത്താങ്ങായേനെ ' . സ്വരൂപിച്ചു വെച്ച ജീവിത സമ്പാദ്യം പലിശ വാടക എന്നീ ഇനങ്ങളില്‍ ചോര്‍ന്നു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന മറ്റൊരു പാരലല്‍ കോളേജ് ഉടമ അഭിപ്രായപ്പെട്ടു. പല കുടുംബാംഗങ്ങളുടെയും ജീവിത മാര്‍ഗം ആണ് പാരലല്‍ വിദ്യാഭ്യാസ രംഗം. രോഗികളായ അനവധി അധ്യാപകര്‍ ഉണ്ട് എല്ലാ മാസവും കിട്ടിക്കൊണ്ടിരുന്ന ശമ്പളം ഈ കുടുംബങ്ങള്‍ക്ക് വേലിയൊരാശ്വാസമായിരുന്നു.

'കടം വാങ്ങുവാന്‍ അഭിമാനം സമ്മതിക്കുന്നില്ല ... വാങ്ങിയാലും എങ്ങനെ തിരിച്ചടയ്ക്കും എന്ന ചോദ്യമാണ് മുന്‍പില്‍ ' പല ട്യൂട്ടോറിയല്‍ അധ്യാപകരും ചോദിക്കുന്ന ഒരു ചോദ്യമാണ്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങള്‍ തുറന്നാലും അറ്റകുറ്റ പണികള്‍ ചെയ്യേണ്ടതായിട്ടുണ്ട്. എങ്ങനെ എന്നറിയാതെ കൈ മലര്‍ത്തുകയാണ് പലരും . കടം കയറി ജീവിതത്തിന്റെ അപകടകരമായ സന്ധിയില്‍ നില്‍ക്കുന്ന ഈ കുടുംബങ്ങളുടെ പ്രതീക്ഷ സര്‍ക്കാരില്‍ ആണ്. അവര്‍ കാത്തിരിക്കുന്നു ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കു ഇളവുകള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്തയ്ക്കായി.
(പരമ്പര നാളെ അവസാനിക്കും)

Post a Comment

0 Comments