വഴിയറിയാതെ വലഞ്ഞ് ആംബുലൻസ് ഡ്രൈവർമാർ



ദൂരെ സ്ഥലങ്ങളില്‍ നിന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വഴിയറിയാതെ വലയുന്നു.പ്രാദേശിക സ്ഥലങ്ങളെ കുറിച്ച് ധാരണ ഇല്ലാത്തതാണ് പ്രശ്‌നം. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ആ സ്ഥാപനങ്ങളുടെ സ്വന്തം പേരുള്ള ബോര്‍ഡുകള്‍ ഇല്ലാത്തതാണ് വഴി തെറ്റുന്നതിന് കാരണം. 

പലരും ദൂരെയുള്ള എയര്‍ പോര്‍ട്ടുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് അതത് സ്ഥലങ്ങളില്‍ എത്തുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ സ്ഥാപനത്തിന്റെ പേര് കാണുമെങ്കിലും പ്രദേശത്ത് ബോര്‍ഡില്ലാതെ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയാത്തതാണ് പ്രശ്‌നം.പി പി ഇ കിറ്റുകള്‍ ധരിച്ച ഡ്രൈവര്‍മാര്‍ വഴി ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറി പോവുകയാണ് പലരും. 

കൊറോണ പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിടേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാക്കാവുന്നതാണ് . പോലീസ് ഫിര്‍ഫോഴ്‌സ് എന്നിവയുടെ സഹായത്തോടെ കൂടിയോ അല്ലെങ്കില്‍ അതാതു തദ്ദേശ സ്ഥാപനങ്ങളുടെ പ്രധിനിധിയോ ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം ആണ് ഇത് .വഴി കണ്ടെത്തുവാന്‍ കഴിയാതെ വഴി തേടി ഉള്ള ഈ യാത്രയില്‍ നഷ്ടപ്പെടുന്നത് വിലയേറിയ സമയം ആണ്.ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അതത് സ്ഥാപനം നില്‍ക്കുന്ന ഇടം കാണിച്ചു സന്നദ്ധ പ്രവര്‍ത്തകരുമായി ഇടപെട്ടു പരിഹാരം കാണുവാന്‍ അധികൃതര്‍ ഇടപെടണം.

Post a Comment

0 Comments