കാവ്യ താളം പകര്‍ന്ന് കവിതാഞ്ജലി ഇന്ന് അവസാനിക്കും


സമാപന ദിനമായ ഇന്ന് വൈകുന്നേരം 4.30ന് കാവ്യസരണിയിലെ കുരുന്നു പ്രതിഭ ആര്യനന്ദ കെ. എഴുതി ആലപിക്കുന്ന കവിത.

മാവേലിക്കര: പത്ത് ദിനങ്ങളില്‍ ഓണ്‍ലൈനില്‍ കാവ്യ ദളങ്ങള്‍ വിടര്‍ത്തിയ കവിതാഞ്ജലി ഇന്ന് അവസാനിക്കുന്നു.

ഇ-ദളം ഓണ്‍ ലൈനിന്റെ നേതൃത്വത്തില്‍ ഇ-ദളം ഫെയ്‌സ് ബുക്ക് പേജില്‍ ആണ് കവിതാഞ്ജലി കാവ്യ വസന്തം തീര്‍ത്ത് പ്രേക്ഷകരുടെ അംഗീകാരം നേടിയത്.

കഴിഞ്ഞ 15 ന് കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ സുധീര്‍ കട്ടച്ചിറയാണ് കവിതാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

എഴുത്തുകാരെ മനസ്സിലാക്കുന്നതിനും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇ-ദളം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കവിതാഞ്ജലി നടന്നത്.

ഇ-ദളം പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാനലാണ് കവിതാഞ്ജലിയ്ക്ക് നേതൃത്വം നല്‍കിയത്. ത്രീ ആന്റ്‌സ് മീഡിയയാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കിയത്. 

10 ദിവസം കൊണ്ട് 15 കവികളെ പരിചയപ്പെടുത്തിയ കവിതാഞ്ജലി ഇ- ദളത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിട്ടാണ് അവസാനിക്കുന്നതെങ്കിലും പ്രേക്ഷകരുടെയും കവികളുടെയും ആവശ്യപ്രകാരം കവിതാഞ്ജലി സീസണ്‍ ടു നടത്താനുള്ള ഒരുക്കത്തിലാണ് ടീം ഇ-ദളം.

Post a Comment

0 Comments