രാമേട്ടന്റെ കണ്ടുപിടുത്തം | ശനിയന്‍

ല്ലാവര്‍ക്കും നമസ്‌കാരം. ചാറി പെയ്യുന്ന മഴയത്തു മുളകുടച്ച ചമ്മന്തിയും കപ്പയും കൂടെ ഒരു കട്ടനും അടിച്ചു വീട്ടില്‍ ഇരിക്കേണ്ട കേരളം ആണ് ദെയ് ടി വി തുറന്നു വെച്ച് കോവിടിന്റെ കണക്കെടുപ്പ് നടത്തുന്നു. എഴുതാനും വായിക്കാനും മാത്രം അറിയാവുന്ന മലയാളികളായ ചിലര്‍ സാമാന്യ ബോധത്തിന് ലൊക്കിട്ട് കൊറോണ കൊണ്ട് നാട് നീളെ നടന്നില്ലായിരുന്നു എങ്കില്‍ ഇങ്ങനെ ആകുമായിരുന്നൊ ? പറയുമ്പോ യു.പി, ഡല്‍ഹി എന്നൊക്കെ വെല്ലുവിളിക്കാം എന്നല്ലാതെ കാര്യമായ കാര്യത്തിന് ഇടങ്കോലിടാന്‍ മുകളില്‍ പറഞ്ഞ കുറച്ചു പേര് മതി. 
പ്രതിപക്ഷം ആയാലും ഭരണ പക്ഷം ആയാലും. നല്ല വാര്‍ത്ത വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഈ കോറോണയുടെ സ്വഭാവം മനസിലാക്കാന്‍ സഹായിക്കുന്ന എസ് പ്രോട്ടീനിന്റെ (ഈ സാധനം ആണ് നമ്മുടെ കോശത്തിലേക്കു കടക്കാന്‍ ഉള്ള സഹായം ചെയ്തു കൊടുക്കുന്നത്) ചിത്രവും ഭൂപടവും മനസിലാക്കിയിട്ടുണ്ട്. ഇത് കൊണ്ട് എന്തേലും ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. 

കോറോണയെ കുളിപ്പിച്ച് കിടത്താന്‍ ഉള്ള വാക്സിന്‍ കണ്ടുപിടിക്കാന്‍ എളുപ്പമാവും എന്നാണ് കോട്ടിട്ട ശാസ്ത്രജ്ഞര്‍ പറയുന്നത്. ബാറസോപ്പിന്റെ പരസ്യത്തിലെ 'ശാസ്ത്രജ്ഞര്‍' അല്ല കേട്ടോ ഒര്‍ജിനല്‍ ശാസ്ത്രജ്ഞര്‍. അതിനിടയ്ക്കാണ് യോഗ രാജ്യത്തെ ചക്രബര്‍ത്തി എന്ന് വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ അറിയപ്പെടുന്ന രാമേട്ടന്റെ കണ്ടുപിടുത്തം. കോറോണയ്ക്ക് മരുന്ന് കിട്ടി അത്രേ. പരീക്ഷിച്ച രോഗികളുടെ വിവരം ചോദിച്ച കേന്ദ്ര സംഘത്തിനോട് ശവാസനം ചെയ്യുന്ന രീതി പറഞ്ഞു കൊടുത്തോ എന്ന് അറിയില്ല പക്ഷെ ചുളുവില്‍ ഒരു എഫ് ഐ ആര്‍ അടിച്ചെടുത്തു എന്നാണ് അറിയുന്നത്. 

ചൈന ഗോ എന്നും പറഞ്ഞു വമ്പന്‍ ക്യാമ്പയിന്‍ ഒക്കെ നടക്കുന്നുണ്ട് പക്ഷെ പറഞ്ഞിട്ട് എന്താ റെഡ്മി പുതിയ മോഡല്‍ നിമിഷിങ്ങള്‍ കൊണ്ട് സ്റ്റോക്ക് തീര്‍ന്നു എന്ന ബോര്‍ഡ് ഇടേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു യുദ്ധം എങ്കില്‍ നമ്മള് ഇന്ന് ലോകം കീഴടിക്കിയേനെ. റെഡ്മി ഇന്ത്യയില്‍ ആണ് മൊത്തം നിര്‍മിക്കുന്നത് എന്നും അതുകൊണ്ട് ഇന്ത്യന്‍ ഫോണ്‍ ആണെന്നും ഒരു അഭിപ്രായം ഉണ്ട്. ഈ വിറ്റു കിട്ടുന്ന ലാഭം ചൈനീസ് കമ്പനി ഇവിടെ കാണിക്ക ഇട്ടിട്ടാണ് പോകുന്നത്രേ. ആവും, ഇതിനെ പറ്റി അറിവുള്ളവര് പറഞ്ഞതാ ഇത്.

ണ്ട് മന്‍മോഹന്‍ സിംഗം ആഗോള ഏതാണ്ട് തുറന്നപ്പോള്‍ ഒലിച്ചു പോയ ഒരു കൂട്ടം മേഖലയില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് മേഖല. ഇന്നിപ്പോ നമ്മുടെ വടക്കേപുറത്തു ഒരു കൂട്ടം ചൈനക്കാര് വന്നു കുറുവടി ഒക്കെ ആയിട്ട് നിക്കുമ്പോ ആരും ചൈന സാധനം മേടിക്കരുത് എന്ന് പറഞ്ഞാല്‍... സിം കാര്‍ഡിന് പകരം വെളുത്തുള്ളി എടുത്തു ഇട്ടാല്‍ ശെരിയാകുമോ ? മെയ്ക്ക് ഇന്ത്യ എന്ന് പറഞ്ഞത് കൊണ്ടായോ എവിടെ പോയി എന്തെടുത്തു മേയ്ക്കാനാ പറയുന്നത്? അടവെച്ചു ഇറക്കുന്ന ഇഞ്ചിനീര് ഊറ്റിയ വിദ്യാര്‍ത്ഥികളെ എങ്ങനെം നല്ലൊരു ജോലി അതും വിദേശത്താണെല്‍ സുഖം സ്വസ്ഥം. അവിടെ എ സി മുറികളില്‍ ഇരുന്നു യുദ്ധ കാഹളം മുഴക്കാം. സയന്‍സിനു ഇത്രയും പ്രാധാന്യം കൊടുത്തിട്ടും അബ്ദുള്‍ കലാമിനെ പോലെ ഉള്ള നക്ഷത്രങ്ങള്‍ കുറവ്. എവിടെയാണ് നമ്മുക്ക് തെറ്റിയത് ?

കേന്ദ്ര മന്ത്രി ആവുന്നതിനു മുന്‍പ് സ്‌കൂളില്‍ പോയിട്ടുണ്ടാകുമെല്ലോ? പോട്ടെ, മലയാളം  സംസാരിക്കുന്നത് ഒക്കെ കണ്ടു. മലയാളി ആവും എന്ന് വിശ്വസിക്കുന്നു എന്നിട്ടും എന്റെ മുരളിജി കേരളം എന്ന് കേട്ടാല്‍ പിണറായി എന്ന് മാത്രം കാണുന്നത് എന്തൊരു കഷ്ടമാണ്? ആരോഗ്യ വകുപ്പ് എന്നത് വ്യക്തി അല്ല. ആരോഗ്യവകുപ്പ് എന്നാല്‍ എ.കെ.ജി സെന്ററും അല്ല എന്ന ബോധ്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു എങ്കില്‍ ലൈവ് ടെലികാസ്‌റ് നടത്തിയപ്പോള്‍ വാരി കൂട്ടിയ ചിരിയുടെ എണ്ണം എങ്കിലും കുറയ്ക്കാമായിരുന്നു. ബി.ജെ.പി വളരാത്തതിന് ബൈട്ടക് നടത്തി സമയം കളയേണ്ടതില്ല, വ്യക്തമായ ഒരു നിലപാടില്ലാത്ത ഒരു സഘടനയില്‍ എന്ത് വിശ്വസിച്ചാണ് ആള് വരിക ?

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ എന്നത് കൊണ്ട് എന്താ ഉദേശിച്ചത് സര്‍ക്കാര്‍ ? പി ടി എ മീറ്റിംഗില്‍ പങ്കെടുത്ത അനുഭവം ആണോ യോഗ്യത? കേരളത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. അതിന്റെ അമരത്തു വരുവാന്‍ ഉള്ള യോഗ്യത തമ്പുരാന്റെ പ്രീതിക്ക് പാത്രമായത് ആണെന്ന് എവിടേലും എഴുതിയിട്ടുണ്ടോ? വാളയാറില്‍ നടന്ന കാര്യക്ഷമത കണ്ടതാണ്. എല്ലാം കൊണ്ടും യോഗ്യന്‍ എന്നത് വാക്കാല്‍ പറഞ്ഞ മതിയോ? നിയമജ്ഞരെ പിന്തള്ളി വാലറ്റം കിടന്ന പേര് തലയാക്കിയത് എവിടുത്തെ ബുദ്ധിയാണോ എന്തോ ? രാവിലെ ഓടിപ്പോയ ആന വണ്ടിയുടെ പള്ളയില്‍ അടിച്ചിരിക്കുന്നത് കണ്ടു 'അഴിമതി രഹിത...' ബാക്കി മറന്നു പോയി. കളമശ്ശേരിയിലെ നേതാവിന് ആറു മാസത്തെ സസ്‌പെന്‍സ് ത്രില്ലെര്‍ എന്ന് കെട്ടു. തെളിവുകള്‍ കീറി പരിശോധിക്കാന്‍ കോടതി ഇല്ലേ? ഭൂസ്വത്തു കൂടി എന്നും കെട്ടു. അധ്വാനിക്കുന്നവന്റെ പേരില്‍ നില കൊള്ളുന്ന ഒരു പ്രസ്ഥാനം അതായിരുന്നു ചെയ്യേണ്ടി ഇരുന്നത് അതിനു കഴിയില്ല എങ്കില്‍ ചിഹ്നം എങ്കിലും മാറ്റണം ആ തെറ്റിധാരണ ഒഴിവാകുമെല്ലോ.

ചൊറിതണം : പെട്രോള്‍ ഡീസല്‍ വില മെപ്പോട്ട്, കോവിഡ് രോഗികളുടെ എണ്ണവും മേല്‌പോട്ട്. 10 രൂപ കൂടിയപ്പോള്‍ ആര്‍ക്കും കാളവണ്ടിയും വേണ്ട സ്‌കൂട്ടറും തള്ളണ്ട. കേരളത്തിലെ പ്രതിപക്ഷത്തിന് പിന്നെ ഇതൊന്നും ഒരു വാര്‍ത്തയെ അല്ല. കേരള കോണ്‍ഗ്രസിലെ നാത്തൂന്‍ പോര്, ഡി.സി.സി യിലെ ചേരി പോര് പിന്നെ കോവിഡിന്റെ പേരില്‍ കോഴിപ്പോര്. കഴിഞ്ഞു കടമ. ഫേസ് ബുക്കില്‍ ഒരു ചിന്ത കണ്ടു ഇത്ര രൂപയ്ക്കു കിട്ടുന്ന മദ്യം ഇത്രയും രൂപ കൂട്ടി വില്‍ക്കുന്നതിന് കുഴപ്പം ഇല്ല പെട്രോളിന് വില കൂടിയതാണോ കുഴപ്പം എന്ന്! എന്ത് പറയാന്‍ !? പോസ്റ്റ് ഇട്ട ആളുടെ കൂര്‍മ്മ ബുദ്ധിക്ക് പറ്റിയ മറുപടി എന്ന് വെച്ചാല്‍ മനുഷ്യന്റെ അണ്ണാക്കിലോട്ടു വെള്ളം, കഞ്ഞിവെള്ളം, പട്ടച്ചാരായം, കള്ളു, പാല് എന്നിവ എല്ലാം പോകും അത് കുടിക്കുന്നവന്റെ ഇഷ്ടം ഈ പറഞ്ഞ വാഹനത്തില്‍ ഇതൊഴിച്ചാല്‍ ഓടില്ല ന്യായികരണ സിംഹമേ'. നോക്കേണ്ട ബോധം ഇല്ലാത്തവന് ബോധം ഇല്ലാത്ത മറുപടി അതല്ലേ ശെരി.

Post a Comment

0 Comments