21വര്‍ഷത്തിനിപ്പുറവും ആ ചങ്ങാതിമാരുടെ കൂട്ടായ്മ നിലനില്‍ക്കുന്നു എന്നതിലല്ല പുതുമ മറിച്ച് ആ കൂട്ടായ്മയിലൂടെ അവര്‍ പങ്കുവയ്ക്കുന്നത് നന്മയുടെ മാതൃകയാണ് വേറിട്ട് നില്‍ക്കുന്നത്.
മാവേലിക്കര താലൂക്കിലെ താമരക്കുളം വിവിഎച്ച്എസ്എസിലെ ആദ്യത്തെ പ്ലസ്ടു സയന്‍സ് ബാച്ചാണ് കരുണയുടെ മാതൃകയുമായി സൗഹൃദത്തിന്റെ ദൃഢതയുമായി ഇന്നും നില്‍ക്കുന്നത്.
ലോകമെങ്ങും കോവിഡ് മഹാമാരിയുടെ താണ്ഡവമാടുമ്പോഴും ഈ സൗഹൃദ ക്കൂട്ടം ഒരേമനസ്സോടെ നിന്ന് മറ്റൊരു കാരുണ്യ സ്വപ്നം കൂടി യാഥാര്‍ത്ഥ്യമാ ക്കിയിരിക്കുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് പ്ലസ്ടു കുട്ടികള്‍ക്ക് ടിവിയോടൊപ്പം സെറ്റ്ടോപ്പ് ബോക്സ് കണക്ഷനും കൂടി എടുത്ത് നല്‍കിയാണ് ഇവര്‍ കോവിഡ്ക്കാലത്തും തങ്ങളുടെയുള്ളിലെ കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിച്ചത്.
സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍ ടിവിയും സെറ്റ്ടോപ്പ് ബോക്സും ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.എസ്.സലാമത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീലാല്‍, സ്‌കൂളിലെ അധ്യാപകരായ രതീഷ്‌കുമാര്‍, രാധാകൃഷ്ണന്‍, ആശാലത, ബേബി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സജിത്ത് ഗോപിനാഥ്, അനിത, ഷീബ, സുഷമ, രതീഷ് എന്നി വര്‍ പങ്കെടുത്തു.
വിവിഎച്ച്എസ്എസിലെ ആദ്യ പ്ലസ്ടു ബാച്ചായ 1998-2000 കാലത്തെ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഈ കൂട്ടായ്മയുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രദ്ധേയരാവുന്നത്. കളിഞ്ഞ ഡിസംബറില്‍ നടന്ന ആദ്യ ഒത്തുകൂടലില്‍ തന്നെ ചികിത്സാ ധനസഹായം നല്‍കി ഇവര്‍ സൗഹൃദമെന്നത് കാരുണ്യത്തിന്റെ സ്പര്‍ശം കൂടിയുള്ളതാണെന്ന് തെളിയിച്ചിരുന്നു.
•
0 Comments