ചില നേരം ....
ചില ഇടങ്ങളില്‍
ചിരി മഴയായ്
പെയ്‌തൊഴുകണം ...
ഇടനേരങ്ങളില്‍ ...
പല ഇടങ്ങളില്‍
മൗന വ്യഥകളെ
കരഞ്ഞാശ്വസിക്കണം ...
പലപ്പോഴും ...
അകലങ്ങളിലെ
ശബ്ദമഴകള്‍ക്ക്
കാതോര്‍ക്കണം
കണ്ണടയ്ക്കണം
തലയിളക്കണം ...
എന്നെങ്കിലും ...
മുന്നിലേക്ക്
ഒരു ചോദ്യം
അതിനൊരുത്തരം
അത്രയെങ്കിലും ....
അപൂര്‍വ്വമായ് ...
ഒരു കമേഴ്‌സ്യല്‍ ബ്രേക്ക്
മുഖം മൂടികളില്‍
വെന്തുരുകാത്ത
എന്‍ മുഖ ദര്‍ശനം ...
ഞാനാരെന്നറിയാന്‍
കുളിരോര്‍മ്മകളില്‍
ഒന്നിളവേല്‍ക്കാന്‍
എ ഷോര്‍ട്ട് ബ്രേക്ക് ...!
© 0807 #കവിത
0 Comments