ചിരിച്ചും പതച്ചും ഓളങ്ങളിലൂയലാടി
അഗാധമാം ചുഴിയറിയാതെ തിരയറിയാതെ
ആമോദമാനന്ദലഹരിയിലാറാടി
വരണ്ടുണങ്ങും വിണ്ടുകീറലില്‍
വന്നൊരാ കുളിര്‍മഴ പുഴയായനേരം
ശാന്തമായ് ശീഘ്രമാ ഊഷ്മളത
ശ്യാമളശിഞ്ജിതലാസ്യമാടി
മിന്നുന്ന കാഞ്ചനം മയക്കുന്ന മോടി
മറന്നോ മാനസം മായമറിയാതെ
ദൂരെയാ ചുഴിയിലെ ചോരക്കണ്ണുകള്‍
ദുരമൂത്ത കണ്ണുകള്‍ കൊത്തിവലിക്കവേ
പെട്ടുപോയ് പാവം കൊടും ചതിക്കുള്ളില്‍
പിടഞ്ഞുപോയ് നോവിനാല്‍ പ്രാണന്‍ കാത്തിടാന്‍
ഉചിതമല്ലീലോകം എന്നവള്‍ മന്ത്രിച്ചു
ഉഴലവേയാജീവന്‍ ആഴിതന്നാഴത്തില്‍
വേണ്ടിനി പ്രാണനെന്നാ മനം മന്ത്രിച്ചു
വീണ്ടുമാ അലയാഴി മുറുക്കിവലിക്കവേ...
-------------------------------
© T.Bindhu
E-Mail: editorial@e-delam.in


0 Comments