കിനാപക്ഷി | ഉണ്ണി രാജേന്ദ്രന്‍

കലിന്‍ പകിട്ടിറങ്ങി
പകലോന്‍ പടിയിറങ്ങി
പാതിതെളിഞ്ഞൊരാ പാല്‍ക്കിണ്ണം  
തെങ്ങോലകൈകളില്‍  ഊയലാടി.

മേഘങ്ങള്‍ നര്‍ത്തനമാടുന്ന  വേദിയില്‍  
വെണ്‍ചിരാതുകള്‍ തെളിഞ്ഞു നില്‍ക്കേ
വാനില്‍ ഒളിച്ചുകളിക്കുമാ തിങ്കളെ
തേടിനടക്കുന്ന രാക്കിളി ഞാന്‍

തരളിതമാമൊരു സ്വപ്നമെന്‍ കണ്‍കളില്‍
പീലിവിടര്‍ത്തുന്ന യാമത്തിലെങ്കിലും
ഇളം കാറ്റായി  നീയൊന്നരികിലണയു
ഓടിക്കളിക്കുന്ന മോഹങ്ങളെ. 

ഗാഢമാമൊരു ചുംബന സൂനമെന്‍
നെറുകയില്‍ പകര്‍ന്നു നീ തെന്നലായി
മിഴിയൊന്നു തുറന്നു ഞാന്‍ തേടവേ
പറന്നു  പോയി പൈങ്കിളി  മൗനമായി ...മൗനമായി.
-------------------------------------------------------
© Unni Rajendran

Post a Comment

0 Comments