അവള്‍ക്കൊരിക്കലുമറിയാത്ത ഭാഷ | വള്ളുവനാടന്‍

റുപുറമില്ലാത്ത ഏകാന്തത 
പറഞ്ഞറിയിക്കാനാവാത്ത 
വിരസത 
പെണ്ണിനെ അറിഞ്ഞിരിക്കാനും
അറിയാതിരിക്കാനും
ഒറ്റപ്പെടണം .
സന്തോഷകരമായ പ്രണയത്തിനോടോ 
വെറുപ്പിനോടോ ഉള്ള 
അഭിനിവേശത്തിലാണ് ഞാന്‍ .

കഠിനമായ ദിനങ്ങള്‍ കടന്നുപോകുന്നു .
അനന്തതയുടെ അതിരുകളില്‍ 
ഒരിക്കലുമവസാനിക്കാത്ത 
വളയാത്ത വഴികള്‍.
വിശാലമായ ഇടങ്ങള്‍ തുറന്നുതന്ന 
പേരിടാത്ത സ്വര്‍ഗ്ഗത്തിലേക്ക് 
വഴുതിവീഴുന്ന ചിന്തകള്‍ .

ബുദ്ധിശൂന്യമായി അലറുകയും 
ആകാശത്തേക്ക് നോക്കി 
സൂര്യനെ തെറിപറയാനും തോന്നി .
കല്ലുകള്‍കൊണ്ടു സൂര്യനെ എറിഞ്ഞു 
ചന്ദ്രനെ എറിഞ്ഞു .
എന്നിട്ടും കലിയടങ്ങാതെ 
അവളെ ബന്ധിതയാക്കി 
ഭയപ്പെടുത്തി .

ഭയചകിതമായ അവളുടെ കണ്ണുകളിലേക്കു നോക്കി 
ചിറകുകള്‍ മുളയ്ക്കുന്ന 
അവളുടെ ചെവികളില്‍ 
കേള്‍വിയുടെ പ്രതിധ്വനി എന്താണെന്ന്, 
വ്യാപ്തി  എന്താണെന്ന്
അവള്‍ മനസ്സിലാക്കിയപ്പോളും 
അവളുടെ ഹൃദയം 
എന്റെ കൈകളില്‍ പിടയ്ക്കുകയായിരുന്നു. 

അവളുടെ വളര്‍ന്നു വലുതായ ചെവികളില്‍ 
അവള്‍ക്കൊരിക്കലുമറിയാത്ത  ഭാഷ-
യുരുവിടുമ്പോഴേക്കുമവള്‍  
അനന്തതയിലേക്കൂളിയിട്ടിരുന്നു ,
എങ്കിലുമവളുടെ ഹൃദയം 
എന്റെ കയ്യില്‍ തുടിക്കുന്നുണ്ടായിരുന്നു.
---------------------------------------------------------------

© Valluvanadan

Post a Comment

0 Comments