പ്രണയം
കണ്ണീരുകൊണ്ട്
കടലാഴങ്ങളില്‍ ഇറങ്ങും
കണ്ണീരുകൊണ്ട്
പ്രകാശവേഗദൂരവും
ഇരുമ്പ് ഉരുക്കിയൊഴിച്ച വഴികളിലെ
കനല് കാഴ്ചകളും
ഓക്സിജന്‍കിട്ടാതെ വലയുന്ന
പരല്‍ കണ്ണുകളിലെ
ദയനീയ അകല്‍ച്ചയും നല്‍കും
ഉഷ്ണതയിലെ
നിറ്റലുകള്ക്ക് ഇടയിലുടെ
എരിവുള്ള വാക്കുകള്‍
പറന്നു നടക്കും.
പ്രണയം!
പൂക്കാലവഴികളില്
വിരല്‍ തുമ്പികള്‍ അടയിരുന്ന്
അസ്തമനം കാണും.
പുലര്‍വേളകളില്‍
സ്വപ്നങ്ങള്‍ കൊണ്ട് നീ
അടയാള മുദ്രകള്‍
പകുത്തു നല്‍കും.
ചിരികള്‍ക്ക് പുഴുകുത്തേറ്റ്
പ്രണയബാക്ടീരിയ
ബാധിച്ച്
പുളിച്ച് തികട്ടുമ്പോഴും
വളപൊട്ടുകള്ക്ക് ഇടയിലെ
ചുംബനം ഞാന്‍
നിനക്ക് സമ്മാനമായി
നല്‍കും.
〓〓〓〓〓〓〓〓〓〓〓〓〓〓〓〓〓
© jose m
2 Comments
🤝🤝👏👏👏
ReplyDeleteGood
ReplyDelete