മാനസചിത്രം | ജോമോന്‍ കോമ്പേരില്‍, പാലക്കാട്



ഗാധ സ്‌നേഹത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ 
അവ മാത്രം ചേര്‍ത്ത് വെച്ച്  ഞാനൊരു ചിത്രം വരക്കും.
എന്റെ സ്വപ്നങ്ങളെ വേട്ടയാടിയ 
നിന്റെ മുഖമതില്‍ പതിച്ചിടും ഞാന്‍. 
രണ്ടാത്മാക്കള്‍ ഹൃദയത്തോട് ഹൃദയം 
ചേര്‍ത്ത് കെട്ടി പുണര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചിത്രം 

നീലാകാശത്തിന്റെ സൗന്ദര്യം 
ഞാന്‍ ആവോളം അതില്‍ കോറിയിടും 
അതിര്‍ത്തിയില്ലാത്ത നീലാകാശത്തിലെ 
ചിത്രശലഭങ്ങളായിരുന്നല്ലോ നമ്മള്‍ 
ശുദ്ധജലം  നിറഞ്ഞ ഒരു തടാകം ഞാന്‍ അതില്‍ വരച്ചു ചേര്‍ക്കും
തടാക കരയിലിരുന്നു പ്രണയിക്കാന്‍ കൊതിച്ചവരല്ലേ നാം 

എന്റെ ചിത്രത്തിന് ഞാന്‍ അതിര്‍ വരമ്പുകള്‍ വരയ്ക്കില്ല 
സാമൂഹ്യ ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാതെ 
നമുക്കതില്‍ പാറി പറക്കാന്‍ ....
നീയും ഞാനുമുള്ള ചിത്രം നിലാവിനേക്കാള്‍ മനോഹരം 
കനവുകളില്‍ തിരമാലയായ് നീയും ഞാനും തീരം തേടവേ 
കടലായ് നാമിനിയും ചിത്രങ്ങളില്‍ പുനര്‍ജനിച്ചാല്‍
വിരിമാറില്‍ തിരമാല പോലമര്‍ന്നു ഞാനടുത്തിരിക്കാം 
നിന്‍ സ്‌നേഹ മുന്തിരി തേന്‍ നുകരാന്‍ ഒരു തേനീച്ച പോല്‍.
- - - - - - - - - - - - - - - - - - - - - - - - - - - - - -
© JOMON KOMPERIL PALAKKADU

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

6 Comments

  1. എഴുത്തിന്റെ ലോകത്തിൽ വാനോളം ഉയരാൻ സാധിക്കട്ടെ... നല്ല വരികൾ

    ReplyDelete
  2. വളരെ മനോഹരമായ വരികൾ......

    ReplyDelete
  3. വർണനയിലെ മനോഹര വരികൾ .... Congrats

    ReplyDelete
  4. Congrat,,,വളരെ മനോഹരം

    ReplyDelete
  5. മനോഹരം കാവ്യാത്മകം

    വളരെ പ്രതീക്ഷയേകുന്ന ഒരു ഭാവി കാണുന്നു

    ReplyDelete
Previous Post Next Post