സദാചാര കവിത | സരിത ജി.സതീശന്‍ | കവിത

sadhachara-kavitha-saritha-g-nair-malayalam-kavitha-poem
കാണുമ്പോള്‍
ആദ്യം
കല്യാണം
കഴിക്കുന്നില്ലേയെന്ന്
ചോദിക്കണം
ഇനിയും
വൈകിയാല്‍
വീട്ടില്‍ 
അരിവേവില്ലെന്ന്
പറയണം!
ചൊവ്വയും ബുധനും
സ്ഥാനത്താണെന്ന് 
ഉറപ്പ് വരുത്തണം! 
സണ്‍ഡേ ഹോളിഡേ
ആണെന്ന്
ഓര്‍മപ്പെടുത്തണം  

നല്ല ജോലി
കിട്ടില്ലെന്ന്
കേരള പി.എസ്.സി
പൂട്ടിപോയെന്ന്
കൂടെ ചേര്‍ക്കണം
അഭിനവ സംസ്‌കാരത്തില്‍
പെണ്‍കിടാങ്ങള്‍
തുള്ളിചാടി
നടക്കുന്നതിന്റെ 
അപകടങ്ങളെക്കുറിച്ച്
ചെറിയൊരു
ക്ലാസ്സെടുക്കണം

പീഡനവാര്‍ത്തകള്‍
കാണുമ്പോള്‍
ഉള്ളു പിടയുന്നെന്നു
നെടുവീര്‍പ്പെട്ട്
സ്ത്രീധനമെത്ര
കാണുമെന്നു
കണക്കുകൂട്ടണം!
ജാതി ഒന്നൂടെയൊന്ന്
തെളിച്ചു പറഞ്ഞു
കേള്‍ക്കാന്‍
കാത്തുനില്‍ക്കണം
നിന്റെ വോട്ടുകൂടി
ചെയ്‌തോളാമെന്ന്
പറഞ്ഞു

വിശാല മനസ്‌കത
കാട്ടണം!
ബേഠി ബചാവോ
ബേഠി പഠാവോ

ആഹാ
ആത്മനിര്‍ഭരമായൊരു
സദാചാര കവിത!
-------------------------
sadhachara-kavitha-saritha-g-satheeshan-malayalam-kavitha-poem

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

1 Comments

Previous Post Next Post