ധ്യാന കവിതകള്‍ | കെ.എന്‍. സുരേഷ്‌കുമാര്‍

k-n-suresh-kumar


1
മട്ടുപ്പാവില്‍ 
ചന്ദ്രനെ നോക്കി 
ധ്യാനിച്ചിരിയ്‌ക്കെ 
ഒരു കൊതുക് 
എന്റെ മൂന്നാം കണ്ണില്‍ 
മഹാ ധ്യാനത്തിലായി 

2
നടുറോഡില്‍ തേരട്ട 
ധ്യാനത്തിലായിരുന്നു 

3
ആനകളുടെ എണ്ണം പിടിച്ചു 
കുഴിയാനകള്‍ എന്നെ 
തോല്‍പ്പിച്ചുകളഞ്ഞു 

4
മലമുകളിലെത്തിയല്ലേ 
താഴ് വരയില്‍ 
മുക്കുറ്റിയുണ്ടായിരുന്നു 

5
ചെളി മാറ്റാന്‍ 
ചൊല്ലിച്ചൊല്ലി 
ചെളി വാക്കായി 

6
വിതയ്ക്കുക 
വിയര്‍ത്തു വിളയിക്കുക 
കൊയ്യാതെ പോവുക 

7
എന്നിട്ടും ഞാന്‍ അതായില്ല 
അത് ഞാന്‍ ഞാനായിരുന്നു

8
കടലിനെപ്പറ്റി 
കഥയില്‍ മാത്രം കേട്ട കുട്ടി 
ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു 
തിര... തിര.
-----------------------------------------------
© K N SURESH KUMAR

Post a Comment

2 Comments