ഉറങ്ങാതിരിക്കുന്നവര്‍ | കവിത | ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

unni-krishnan-kalamullathil


പൂക്കളില്ലാത്ത മരത്തിന്റെ 
ചില്ലയിലിരുന്ന് ഒരു അമ്മക്കിളി
വിശപ്പിനെ ഉടുക്കുന്നു
മരവെയില്‍ക്കൊമ്പത്തെ
ഇലച്ചാര്‍ത്തിനിടയില്‍
ഒരു കുഞ്ഞു കൈവെള്ളയില്‍
മരുഭൂമിച്ചിത്രം വളരുന്നു
പത്തായത്തിലൊളിപ്പിച്ച
ചാക്കിനുള്ളില്‍
ഒരു വിത്ത്
ഉറങ്ങാതിരുന്നു കരയുന്നു.
----------------------------------------------
© unnikrishnan kalamullathil

Post a Comment

3 Comments

  1. ചെറിയൊരു കവിതയിലെ ഇമ്മിണി വല്യ കഥ.

    ReplyDelete
  2. നന്നായിട്ടുണ്ട്. "വിശപ്പിനെ ഒടുക്കുന്നു " എന്നാണോ ഉദ്ദേശിച്ചത്?
    ഏതായാലും പത്തായത്തിൽ ഒളിപ്പിച്ച കല പുറത്തിറക്കൂ.. വളരട്ടെ. ഭാവുകങ്ങൾ

    ReplyDelete