unni-krishnan-kalamullathil


പൂക്കളില്ലാത്ത മരത്തിന്റെ 
ചില്ലയിലിരുന്ന് ഒരു അമ്മക്കിളി
വിശപ്പിനെ ഉടുക്കുന്നു
മരവെയില്‍ക്കൊമ്പത്തെ
ഇലച്ചാര്‍ത്തിനിടയില്‍
ഒരു കുഞ്ഞു കൈവെള്ളയില്‍
മരുഭൂമിച്ചിത്രം വളരുന്നു
പത്തായത്തിലൊളിപ്പിച്ച
ചാക്കിനുള്ളില്‍
ഒരു വിത്ത്
ഉറങ്ങാതിരുന്നു കരയുന്നു.
----------------------------------------------
© unnikrishnan kalamullathil