നെല്ക്കതിര് കൊത്തുവാന്‍ തത്തയില്ലാ...
പാട വരമ്പിലൂടോടുന്ന പൈതങ്ങള്
ഇന്നെന്റെ ഗ്രാമത്തില്‍ കാണ്മതില്ല
വീടിന്റെ കോണിലെ പൂഴി മണലിലെ
കുഴിയാന കൂട്ടവുമറ്റുപോയി
പാവാടയിട്ടന്നു നാട്ടില്‍ വിലസിയ
പെണ്‍കൊടി കൂട്ടവും മാഞ്ഞുപോയി.
വിദ്യാലയത്തിലെ അവധിദിനങ്ങളില്‍
മണ്ണപ്പം ചുടുവാനതാരുമില്ല
മാവിന് ചുവട്ടിലാ മാമ്പഴം വീഴുമ്പോള്‍
ഓടിയെടുക്കുവാന് ആരുമില്ല.
ചിങ്ങമാസത്തിലായ് പൂക്കള്‍ പറിക്കുവാന്‍
പോകുന്ന ചങ്ങാതി കൂട്ടമില്ല
ഓണപ്പുലരിയില്‍ ഓണക്കളികള്ക്കായൊ-
ന്നിച്ചു കൂടുവാന്‍ ആളുമില്ല.
പാള വലിച്ചതും കാറ്റാടി കണ്ണട,
വാച്ച് നിര്മ്മിച്ചതുമോര്ക്കുന്നു ഞാന്‍
എറിയുന്ന പന്തിന്റെ നോവുകള്‍ ഇന്നുമെന്‍
ഓര്‍മ്മയില്‍ മായാതെ
മിന്നി നില്പ്പൂ.
നീന്തി തുടിക്കുവാന്‍ പുഴകളില്ല ഇന്നു
മോന്തിക്കുടിക്കുവാന്‍ വെള്ളമില്ല
പച്ചക്കറികളും പാലും പഴങ്ങളും
എന്തേ എന്‍ ഗ്രാമത്തിനന്യമായി?
വഴിമാറിയെന്‍ ഗ്രാമം നഗരമായ് മാറുവാന്‍
നരകമായ് മാറിയീ ജീവിതങ്ങള്‍.
എറിയുന്ന പന്തിന്റെ നോവുകള്‍ ഇന്നുമെന്‍
ഓര്‍മ്മയില്‍ മായാതെ
മിന്നി നില്പ്പൂ.
നീന്തി തുടിക്കുവാന്‍ പുഴകളില്ല ഇന്നു
മോന്തിക്കുടിക്കുവാന്‍ വെള്ളമില്ല
പച്ചക്കറികളും പാലും പഴങ്ങളും
എന്തേ എന്‍ ഗ്രാമത്തിനന്യമായി?
വഴിമാറിയെന്‍ ഗ്രാമം നഗരമായ് മാറുവാന്‍
നരകമായ് മാറിയീ ജീവിതങ്ങള്‍.
-------------------------------------
© JOMON KOMPERIL
8 Comments
നന്നായിട്ടുണ്ട് ����������������
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteവരികൾ മനോഹരം ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🌹🥰❤
ReplyDeleteവരികൾ മനോഹരം.. അഭിനന്ദനങ്ങൾ ♥️🥰🌹
ReplyDeleteClear picture 🥺🙏
ReplyDeleteമികച്ച വരികൾ ' ഓർമകൾ.... ഓർമകൾ....
ReplyDeleteനഷ്ടപ്പെട്ട ഗ്രാമഭംഗിയും നോവുന്ന ഓർമ്മകളും മനോഹരമായിട്ടുണ്ട്.
ReplyDeleteമനസ്സ് ചിറകടിച്ച് പിന്നിലേക്ക് പറന്നു പോയി. നന്നായിട്ടുണ്ട്.
ReplyDelete