വീടും അവളും ഉണരുന്നത്,
ചിലപ്പോഴൊക്കെ
ചായയുമായി ഉണര്‍ത്തുന്ന ഭര്‍ത്താവിനെയും ,
അവള് കണ്ടിട്ടുണ്ട്
മൂന്നുനേരവും എന്തുണ്ടാക്കണമെന്ന് തല-
പുകയ്ക്കാറുണ്ടെങ്കിലും
അവള്‍ക്ക് തലവേദന മുളപ്പിക്കുന്ന
വാശികളൊന്നും അയാള്‍ പെയ്യാറില്ല.
അതുവഴി അയാളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം
പറയാതെ തന്നെ പരിഗണിക്കപ്പെട്ടു പോകാറുണ്ട്,
ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറു-
ണ്ടെങ്കിലും അവയൊന്നും അവളോളം,
സ്ഫോടനാത്മകമാവില്ല
മാസാമാസങ്ങളില്‍ അവള് ചുവക്കുമ്പോള്‍
അവളുടെ പുകച്ചിലിനെ
തണുപ്പിക്കാനുള്ള വിദ്യ അയാള്‍ പുറത്തെടുക്കും
അവളുടെ ശാരീരിക മാനസികാവസ്ഥയ്ക്കനുസരിച്ച്
നിറം മങ്ങുന്ന വീടിനെ
അയാള്‍ ഇന്ദ്രജാലം കാട്ടി പഴയ പടിയിലാക്കും
ജോലി ആവശ്യത്തിനായ് തിരിച്ചെത്താത്ത
രാത്രികളില്‍ ശോകമൂകമാകും വീടിനകം,
സമയത്തിനു മുമ്പേ മക്കളും വീടും കോട്ടുവായിടും
വിശപ്പില്ലാതെ കളിചിരികളില്ലാതെ
പൂച്ചക്കുഞ്ഞ് വരെ ഉറക്കത്തിലേക്ക് വീഴും
അവളുടെ ഉറക്കം അയാളുടെ കൈകളിലായതിനാല്‍
നേരം വെളുക്കുവോളം അവളുറങ്ങാതെയുറങ്ങും
താനൊരു മായാജാലക്കാരന്റെ ഭാര്യയാണെന്ന്
അവള് ഉറച്ചു വിശ്വസിക്കുന്നു
സാന്നിധ്യം കൊണ്ടു മാത്രം എല്ലാം പുനരുജ്ജീവിപ്പിക്കുന്ന മന്ത്രശക്തി
അയാള്‍ക്ക് മാത്രമാണ്
വശമുണ്ടായിരുന്നത് ...
ഇങ്ങനെയൊക്കെയാകുമ്പോള്‍ കൂട്ടുകാര്‍
പറയുന്ന ഫെമിനിസം എന്ന മന:ശ്ശാസ്ത്രം
അവള്‍ക്കെങ്ങനെ മനസ്സിലാകാനാണ്..!
-----------------------------
© Khairunnissa
3 Comments
Good 👍
ReplyDeleteവെറുമൊരു വ്യാമോഹമെങ്കിലും കവിത നന്ന്. പെൺമനസ്സിനെ ഇങ്ങനെയറിയാൻ കഴിയുന്ന ആണുങ്ങളുണ്ടാവുമ്പോൾ ഫെമിനിസത്തിൻ്റെ ആവശ്യകതയില്ലല്ലോ കവയിത്രി.
ReplyDeleteമനോഹരമായ് എഴുതി
ReplyDelete