കുറും കവിതകള്‍ | ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

unnikrishnan-kalamullathil-kurumkavithakal


പൂവില്‍ 
സൂര്യന്‍
 വിരിയുന്നു -
കിളി 
രാത്രിയെ
മറക്കുന്നു.

ഒച്ചിഴയുന്നു -
ജീവിതം പോലെ
അതിന്റെ 
ചരിത്രവും

കുഞ്ഞുടുപ്പില്‍
നിണമൊഴുകുന്നു -
 ഒരു നുണ
 ചിത
മെനയുന്നു

മഴ 
കഥ
പറയുന്നു -
മനസ്സില്‍
വെള്ളപ്പൊക്കം


കുഞ്ഞു പൂ
വിരിയുന്നു -
ചെടി
ആശുപത്രിയാകുന്നു

വേരുണങ്ങിയ 
മേഘങ്ങള്‍ -
ആകാശം
മഴ
കൊതിക്കുന്നു.
------------------------------------
© unnikrishnan kalamullathil

Post a Comment

1 Comments