തണല്‍മരങ്ങള്‍ | സല്‍മാന്‍ കാവുങ്ങല്‍പറമ്പ്

salman-kavungal-parampil


യര്‍ന്നുപറക്കണം
കുതിച്ചുയര്‍ന്ന-
ചില്ലമറക്കാതെ...
ചിറകുതളരുമ്പോള്‍
പറന്നിറങ്ങാനുള്ളതാണ്...

അല്ലേലും
താഴേക്കുനോക്കാതെ
പറക്കാനാവില്ലല്ലോ...
കാക്കയിതുവരെ
മലര്‍ന്നുപറന്നിട്ടില്ല!...

ഉയര്‍ന്നുപൊന്തിയ 
നീരാവിപോലും 
ഘനീഭവിച്ചാറി-
പോയിടം തൊടുന്നത്
ശ്രെദ്ധിച്ചിട്ടില്ലേ...

ഒരുപാടൊരുപാട്
തണല്‍മരങ്ങള്‍
വഴിയിലുടനീളം
ചില്ലനീട്ടി
തണലൊരുക്കി....
ചിറകൊതുക്കാനിടംതന്നു...

തെറ്റാലി
തൊടുത്തുവിട്ട
കല്‍ചീളുകളെ
കബളിപ്പിച്ചുതെന്നി-
പ്പാറിയതും
മറ്റൊരു
ചില്ലയിലേക്കാണ്...

കാക്കയിതുവരെ
മലര്‍ന്നുപറന്നിട്ടില്ല!,
കഴിയാഞ്ഞിട്ടാവില്ല...
ഉയരുവോളം
തണലിട്ട 
മരങ്ങളില്ലേ...
വഴിമറക്കാനൊക്കുമോ!?...
-----------------------------------------
© salman kavungalparambu

Post a Comment

1 Comments