കാപട്യ കാഴ്ചകൾ
കണ്ടുമടുത്തിട്ടും
കാഴച്ചയുള്ളവൻ കണ്ടിട്ടും കാണാതെ കണ്ണടക്കുന്നു.
കണ്ടത് ചൊന്നാലും
കള്ളനാക്കും കാലമിതിൽ
കള്ളൻമാർ കാഴ്ച്ചകൾ
കൺകെട്ടി മതിച്ചുവാഴുന്നു.
കാണാത്ത നുണകൾക്ക്
കരുത്തേകും കലികാലമിൽ
കണ്ണിൽ വിരിയും വർണ്ണക്കാഴ്ച്ചകൾ മാത്രമോ
കലികാലമിന്നിലെ ജീവിതം.
കരുണയില്ലാ കാഴ്ച്ചക്ക്
കണ്ണുകൾ സാക്ഷിയായ്
കണ്ടത് മിണ്ടിയാൽ
കത്തിക്ക് ഇരയാവും കാലം
കാണുന്നതു കണ്ട്
കാണാ കോലങ്ങൾ കെട്ടി കണ്ട കോപ്രായമൊക്കെയും
കാട്ടി നടക്കുന്നു.
കാഴ്ച്ചയില്ലാത്തവൻ
കലികാല കാഴ്ച്ചയറിയാതെ
കാഴ്ചക്കായി കേഴുന്നു.
കാണുന്നു മനതാരിൽ
കാണാത്ത മായാലോകം
കൺകുളിർക്കെ കാണാൻ
കനിവിനായ് കാക്കുന്നു.
കണ്ണില്ലാത്തവന്റെ
കാഴ്ച്ചതൻ നോവോ
കാണാൻ ദയനീയം
കണ്ണുള്ളവർ നാം
കണ്ണിന്റെ വിലയറിയാത്ത
കണ്ണീർ വറ്റിയ മൂഡ ജന്മങ്ങൾ.
------------------------------
© അബ്ദിയ ഷഫീന

2 Comments
good poem chechi
ReplyDeleteആനുകാലിക പ്രസക്തമായ വരികൾ. അഭിനന്ദനങ്ങൾ
ReplyDelete