ആരുടേതാണീ ഭൂമി
കേട്ടപാടെ നാം ചൊല്ലീടുമല്ലോ
നമ്മുടേതാണീ ഭൂമി
എന്നാൽ കേട്ടോളു കൂട്ടുകാരെ, നമ്മുടെ മാത്രമല്ല എല്ലാ വന്യജീവികൾക്കും അവരുടെ വീടാ ഭൂമി.
കാട്ടിലെ രാജാവ് സിംഹച്ചാർ
കാട്ടിലെ മന്ത്രി കുറുക്കച്ചാർ
കാട്ടിലെ സേനാധിപനായുള്ള ആനച്ചാരുമുണ്ടല്ലോ
മാനും കരടിയും കടുവയുമുണ്ട് കുരങ്ങച്ചാരും, ചീറ്റപുലിയും ചെമ്മരിയാടും, വരയാടും, കഴുതപുലിയും മലയണ്ണാനും,
എല്ലാവർക്കും വീടല്ലോ
ഭൂമി നമ്മുടെ വീടല്ലോ
വലിയ വിഷമുള്ള പാമ്പുകളുണ്ട് പുഴുക്കളുമുണ്ട്
കഴുകനുമുണ്ട് കാട്ടുകോഴിയുമുണ്ട്
എല്ലാവർക്കും വീടല്ലോ
ഭൂമി നമ്മുടെ വീടല്ലോ
പേക്രോം പേക്രോം തവളച്ചാരുമുണ്ടല്ലോ
കടുവയും, സിംഹവും, കുറുന്നരിയും ഇറച്ചിത്തിന്നുനോർ
തെങ്ങോലയും പനമ്പട്ടയും
ചോറും തിന്നും ആനച്ചാർ
പഴങ്ങൾ തിന്നും കുരങ്ങച്ചാർ
തേനുകുടിക്കും കരടിച്ചാർ
എല്ലാവർക്കും വീടല്ലോ...
ഭൂമി നമ്മുടെ വീടല്ലോ
കൂട്ടരേ ചൊല്ലുവിൻ കൂട്ടരേ ചൊല്ലുവിൻ
ആരുടേതാണീ ഭൂമി.....
------------------------------------
© ശ്രീവരം വാസുദേവൻ

0 Comments