ശവപ്പറമ്പാണ് ഞാന്‍
സ്വന്തം ചിതയുടെ കാവലാള്‍ !
ഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടാതെ
മണ്ണിട്ടു മൂടേണ്ടതിനാല്‍
ചിതകത്തിത്തീരും വരെ കാക്കുവോള്‍
പഴുതുകളടച്ച് സ്വയം കൊന്നു
നിശ്ശബ്ദമാക്കിയ വാടകക്കൊലയാളി
സ്വപ്നം കണ്ട് കൊതിതീരാത്തതി-
നാലാവണം
ചോര കിനിയുന്നുണ്ട് ജീവനറ്റ ഉടലില്‍
ശവപ്പറമ്പില്‍ ചോര പൊടിയില്ലെന്നാരാണ് പറഞ്ഞത്?
അനുഭവത്തീച്ചൂളയിലെരിഞ്ഞതിനാലാവണം
ഈ കനത്ത ഇരുട്ടിലെ നിഴലനക്കങ്ങളെ
തെല്ലും ഭയമില്ലാത്തവള്‍
അനുഗമിക്കുകയോ പിന്‍വിളിക്കുകയോ അരുതൊരിക്കലും ,
കുഴിച്ചെടുക്കാനാവില്ല നിനക്കെന്റെ
നേരറിവുകള്‍, ഇന്നലെകള്‍
കൂട്ടുകാരാ,
ഓര്‍മ്മച്ചിതകളെരിഞ്ഞൊടുങ്ങിയാലും
ചോര പൊടിയുന്നൊരാത്മാവാണു ഞാന്‍ ഒരു ചെറുകാറ്റിനിടമില്ലാത്ത മരുഭൂമി
ഒരു കുളിര്‍മഴയാലും തണുപ്പിക്കാനാവാത്ത
കനല്‍ച്ചിത !
------------------------------------
© ഡോ. എന്‍. ആര്‍ സജില
1 Comments
Quite interesting lines. Very nice. all the very best.
ReplyDelete