അയലോക്കം | പ്രവീണ്‍



ലിതുള്ളി കാലം വര്‍ഷമായി പെയ്തു
വേലിയൊട്ടു ചേര്‍ന്നു
നിന്നൊരു കുട്ടിമുരിങ്ങ
സഹിക്കെട്ടുകൊണ്ട് നിലം പതിച്ചു
ഗതിക്കെട്ടു വീണ പാവം
അറിഞ്ഞില്ല അതൊരു അയല്‍ വക്കക്കാരന്റെയെന്നത്
ശബ്ദം കേട്ടുടന്‍ ഒരുവന്‍
പാഞ്ഞടുത്തു
കിട്ടിയ അവസരം പൊലിപൊലിച്ചു
വേലിക്കിപ്പുറമപ്പുറം നിന്നവര്‍ ആഞ്ഞടിച്ചു
കാലവര്‍ഷത്തെക്കാള്‍
ഉച്ചത്തിലവര്‍ പോരടിച്ചു
സമയം സന്ധ്യയോടടുത്തു
കലിയടക്കി കാലം ശാന്തമായി
വാക്കും നാക്കും തളര്‍ന്ന്
ഇരുവേലികളും ഇരുവഴിക്കു നീങ്ങി
മണ്ണടിഞ്ഞു കിടക്കുന്നു വാ
പാവം താന്‍ ചെയ്ത കുറ്റം
എന്തെന്നറിയാതെ ഇപ്പഴും.
-------------------------------
©  പ്രവീണ്‍

Post a Comment

0 Comments