ഇരട്ടകളുടെ ജന്മം | ഡോ.ഡി.ഷീല

dr-sheela-short-story


ഥകളേത്തേടിയുള്ള യാത്രയാണ്. കഥകളേറെയും പപ്പടം പോലെ പൊടി ഞ്ഞു പോകാറാണ് പതിവ്. കഥകളെന്നേത്തേടി വന്നു തുടങ്ങി.പക്ഷേ അപ്പോള്‍ പേനയില്‍ മഷിയുണ്ടാവില്ല. അല്ലെങ്കില്‍കടലാസു കള്‍ തീര്‍ന്നുപോയിട്ടുണ്ടാവും. ഇരുന്നെഴുതാനൊരിഷ്ടസ്ഥലമുണ്ടാവില്ല.എല്ലാമൊപ്പിച്ചുവരുമ്പോഴേക്കും. മനസ്സ് ശൂന്യമായിട്ടുണ്ടാവും. ഇന്ന് പക്ഷേ കഥാ പാത്രങ്ങള്‍ ഇരമ്പിക്കയറു കയാണ്.ഇത്രകാലവും.  കടന്ന് വന്ന വഴികള്‍ നിറയേ കണ്ട മനുഷ്യര്‍. കേട്ട ജീവിതചിത്രങ്ങള്‍.

പേന മുരണ്ടു...വെറുതേ വാചകമടിയ്ക്കാതെ. എഴുതിയാല്‍ പോരേ.? മഹാസംഭവം നടത്താന്‍ പോവുകയാണെന്നമുഖവുര തുടങ്ങീട്ട് കുറേയായ ല്ലോ.പേനക്കറിയില്ലല്ലോ!വരണ്ട മണ്ണില്‍ ഉറവ വറ്റുന്നത് എത്രപെട്ടെന്നാണെ ന്ന്. 
പേനയോട് ഞാന്‍ പിണങ്ങി. കടലാസിനോട് കലഹിച്ചു. എഴുതാന്‍എനിയ്ക്ക് വിരല്‍ത്തുമ്പുണ്ട്. പഴയതുപോലെ വഴങ്ങു ന്നില്ലേലും എഴുതിയതി ഷ്ടപ്പെട്ടില്ലേല്‍ മായ്ച്ചു കളയാം. പൊടിപോലും കണ്ടു പിടിയ്ക്കാനാവില്ല. അക്ഷരങ്ങള്‍ കുത്തിവരയ്‌ക്കേണ്ട. ധാരാളം അക്ഷരത്തെറ്റുകള്‍ കാണും. വിരലിന്റെ അറ്റമൊക്കെ കാലം പരത്തിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് അയ ല്‍ പക്കത്തുള്ളവരിലേയ്ക്ക് ചാഞ്ഞു പോകാം. പക്ഷേ ഒട്ടും വേവലാതി വേണ്ട. തിരുത്താം. എന്ത് സുഖമാണല്ലേ എഴുതാന്‍. ഞാനിതാ വിരല്‍ കൊണ്ട് ഓരോ അക്ഷരത്തേയും ചുംബിയ്ക്കുന്നു. അവരൊക്കെ എന്റെ വിര ല്‍ സ്പര്‍ശമേറ്റ് പുളകിതരാവുന്നു. നിറയുകയാണ്. നിറവിന്റേതായ ഒരു നൊമ്പരം കഴുത്തിന്റെ പുറകിലൂടെ ശിരസ്സിലേയ്ക്കിരച്ചു കയറുന്നു.

പെട്ടെന്ന് പേനത്തുമ്പിലെത്തിയത് ഇരട്ടകളുടെ ജന്മമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഇരട്ടക്കുട്ടികളുടെ കഥ. സാദൃശ്യമില്ലാത്ത ഇരട്ടകളുടെ ശാസ്ത്രീയത തെരഞ്ഞ് എത്തിയതാകട്ടെ  സൂപ്പര്‍ഫെക്യുണ്ടേഷന്‍ ഇരട്ടകളുടെ അടുത്താണ്. അവിടെ ചോദ്യങ്ങള്‍ നേരിടുന്ന ഒരു പാവം പെണ്ണ്. അവള്‍ക്കറിയാത്ത ശാസ്ത്രസത്യങ്ങള്‍. 
           *  *  *             * * *
അവള്‍ തരിച്ചു നില്‍ക്കുകയാണ്. മക്കള്‍ രണ്ടു പേരും കെട്ടിപ്പിടിച്ച് കളിയ്ക്കുന്നു. പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന വയ സ്സന്‍ മാവിന്റെ ചുറ്റും ഞൊണ്ടിത്തൊടീല്‍ കളിയ്ക്കുകയാണ്. കുടുംബക്കോടതി ജഡ്ജിയാകട്ടെ ശ്രദ്ധാ പുര്‍വ്വം കേസുകളുടെ തിരക്കിലും. സതീഷേട്ടന്റമ്മ കനത്ത മുഖവുമായി ദൂരെമാറി നില്ക്കുന്നു. അവരെന്തേ ഇങ്ങനെ പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടു? മനസ്സിവാവുന്നില്ല. പ്രസവം കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ്.  

താങ്ങിനടന്ന വയറില്‍ രണ്ടു കുട്ടിയുണ്ടെന്നറി ഞ്ഞപ്പോഴേ ഒരു വിറയല്‍ തുടങ്ങി. പത്തൊന്പതു കാരിയുടെ സങ്കടം. 
ഒരു വലിയ ഉരുളന്‍ കല്ല് മുകളില്‍ നിന്ന് ഉരുണ്ട് വരുന്നത് സ്വപ്നത്തില്‍ കണ്ട്  ഞെട്ടിയുണര്‍ ന്നിട്ടുണ്ട്.കരുതലിന്റെ ഒരു തൂവല്‍ സ്പര്‍ശത്തിനു വേണ്ടി ദാഹിച്ചദിവസങ്ങള്‍.

സതീഷേട്ടന്‍  അബുദാബി യിലേയ്ക്ക് പോയപ്പോള്‍ മുതല്‍  തുടങ്ങിയതാണ് ഈ ദാഹം. സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിട്ടു? എവിടെ യോ എന്തോ നഷ്ടപ്പെട്ടു പോയി എന്ന തോന്നല്‍. ഒന്നിനും ഉല്‍സാഹമില്ല. വെറുതേ തൊടിയിലെ  വെയ്‌ലിനെ വലകെട്ടി മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന എട്ടുകാലിയിലുടക്കിയ കണ്ണുകള്‍ തിരിച്ചെടുക്കാനാവാത്ത ഇരിപ്പ്.
 
കുട്ടികള്‍ ഓട്ടം നിര്‍ത്തികെട്ടിപ്പിടിച്ചി രുന്ന് പാട്ട് പാടുന്നത് നോക്കി. രണ്ടു? ഒരേ മുഖമല്ലേ.. അതേ. കണ്ണും മൂക്കും താടിയുമൊക്കെ ഒരേ പോലെ.ആകെ നിറം മാത്രമാണ് വ്യത്യാസ?. ചിന്നു കറുത്തിട്ടാണ്. പൊന്നു വെളുത്തിട്ടും.
കുഞ്ഞുങ്ങളേ കാണാന്‍ വന്നവരൊക്കെ നെറ്റി ചുളിച്ചു. ഇരട്ടകളെന്താ ഇങ്ങിനെ?
പെറ്റിട്ട വയറ്റില്‍ പലരുടേയും നോട്ടങ്ങള്‍കുത്തി നോവിയ്ക്കുന്നതവള്‍ അന്നറിഞ്ഞതാണ്.

സതീഷേട്ടന്റെ അമ്മ പൊന്നുവിനേ മാത്രം എടുത്ത് ലാളിച്ചു. ഉമ്മ കൊടുത്തു.
അവരുടെ മുഖത്ത് വെറുപ്പിന്റെ കറ അവള്‍ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ സതീഷേട്ടന്‍.. 'അമ്മ പറയുന്നതില്‍ സത്യമുണ്ടോ?'എന്ന ചോദ്യം വന്നു വീണ മൊബൈല്‍ വലിച്ചെറി യാനാണ വള്‍ക്ക് തോന്നിയത്.

പ്രണയം പൂത്ത നാളുകളില്‍ കണ്ട സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട് കത്തിക്കരിഞ്ഞു. അവ യുടെ ചാരത്തിനകത്ത് കിടന്ന് സതീഷേട്ടന്റെ വാക്കുകള്‍ പെരുമ്പറ കൊട്ടി.അത് ഹൃദയതാള ങ്ങള്‍ അതിവേഗ മുയര്‍ ത്തുന്നതും അത്രയും തന്നെ  താഴ്ത്തുന്നതു? അവളറിഞ്ഞു.
'പൊന്നുവിനെ എനിയ്ക്ക് വിട്ടു തരൂ..ചിന്നു എന്റെ കുട്ടിയല്ല .അതാരുടേതാണെന്ന് നീ പറ'
അവള്‍ക്കത് മനസ്സിലായില്ല.

ഒരിയ്ക്കല്‍ കൂടി പറയാ മോ എന്ന ചോദ്യത്തിന് ചെവി തുളയ്ക്കുന്ന തെറി യാണു മൊബൈലില്‍ നിന്നു? ചാടി വന്നത്.
നാലു വര്‍ഷത്തോളമായി തമ്മില്‍ കണ്ടിട്ട്. വിവാഹ? കഴിഞ്ഞ് ഇരുപത്തെട്ട് ദിവസ? കഴിഞ്ഞപ്പോള്‍ പോയതാണ്. കുട്ടികള്‍ക്കി പ്പോള്‍ മൂന്ന് വയസ്സു കഴി ഞ്ഞു. രണ്ടു വര്‍ഷങ്ങളായി കോവിഡ് കാരണ? യാത്ര ചെയ്യാനായില്ല. വിവാഹം കഴിഞ്ഞ ഉടനേ ലീവെടു ത്താല്‍ പിരിച്ചുവിടുമെന്ന  സതീഷേട്ടന്‍ ഭീഷണി നിരത്തി. പിന്നെ ഒന്നു? പറയാനവള്‍ക്കായില്ല. ജീവിതമാണല്ലോ വലുത്.
പക്ഷ ഒറ്റപ്പെടലിന്റെ കാഠിന്യം ചെറുതൊന്നുമല്ല. ചുറ്റുമുള്ളവര്‍ കുറ്റവാ ളിയേപ്പോലെ നോക്കുമ്പോള്‍ അവള്‍ അന്തം വിട്ട് നിന്നു.
സതീഷേട്ടന്റെ അമ്മ വീട്ടിലെത്തി കുഞ്ഞുങ്ങളെ
കണ്ടപാടെ പറഞ്ഞതാണ്.

'ഇതെന്താ രണ്ട്തന്ത യ്ക്കുണ്ടായതാണോ? ഒന്ന് കറുപ്പും ഒന്ന് വെളുപ്പും.'
അവള്‍ പുറത്തേയ്ക്കു വന്ന വാക്കുകളെ വായ്ക്കകത്തിട്ട് കടിച്ചു ഞെരിച്ചു.
പറഞ്ഞുപോയാല്‍ പിന്നെ എയ്ത് വിട്ടഅമ്പാണ്വാക്കുകള്‍ എന്ന പഴമൊഴി കാതി ല്‍ നിറച്ചവള്‍ കുനിഞ്ഞി രുന്നു.അന്ന് ശിരസ്സില്‍ വീണ തീ ഇടയ്ക്കിടെ ആളിക്കത്തിച്ചു?തല്ലിക്കെടുത്തിയു? കഴിഞ്ഞമൂന്ന് വര്‍ഷങ്ങള്‍ മുന്നൂറായി അവളുടെ മുന്നില്‍ ഉയര്‍ന്ന് നിന്നു.
'പൊന്നു ഞങ്ങടെ കുട്ടിയാ ഒരു സംശയവുമില്ല.
മറ്റവളാരുടേതാണെന്ന് നീ പറ.'സതീഷ്ട്ടന്റെ അമ്മ നിന്നലറുകയാണ്.

അലര്‍ച്ചയുടെ ശബ്ദത്തേ അവള്‍ ഹാന്‍ഡ്‌സെറ്റിന്റെ ഇയര്‍പീസ് തിരുകിക്കയറ്റി ഫോണ്‍ വോളിയം കൂട്ടി പ്രതിരോധിച്ചു.
ഒടുവില്‍ സ്വന്തം വീട്ടില്‍ അമ്മയുടെചുണ്ടിലും ആ ചോദ്യം.
'അവര്‍ പറയുന്നതില്‍ എന്തെങ്കിലു? സത്യമുണ്ടോ മോളേ?'
അവള്‍ക്ക് ഭൂമിപിളര്‍ന്ന് മറഞ്ഞുപോയ സീതയോട് അസൂയതോന്നി. തനിയ്ക്കത് ആവുമായിരുന്നെങ്കില്‍...!

ജീവിതം അവസാനിപ്പിയിക്കാനുള്ള ചിന്തയെ രണ്ട് കുഞ്ഞുങ്ങളുടെ മുഖം കൊണ്ട് മറകെട്ടി തരിച്ചിരുന്ന നാളുകളിലാണ് കുട്ടിയുടെ പിതൃത്വ? തെളിയിയ്ക്കണമെന്ന വാശിയില്‍ അവള്‍  എത്തിയത്.അങ്ങിനെ വിവാഹ?വേര്‍പെടുത്താന്‍ സതീഷേട്ടന്‍ കൊടുത്ത അപേക്ഷയോടൊപ്പം സ്വന്ത? കുഞ്ഞിന്റെ പിതൃത്വ?  പരിശോധി യ്ക്കാനുള്ള  ആവശ്യം അവള്‍ മുന്നോട്ട് വെച്ചു. 

ജഡ്ജി വളരെ സൌമ്യമായി ചോദിച്ച ചോദ്യം അവളുടെ കാതില്‍ ഒരു മന്ത്രം പോലെ കേള്‍ക്കുന്നു
'കുട്ടീ..പിതൃത്വ? തെളിയിച്ച് കഴിഞ്ഞാല്‍ നിനക്ക്  സതീഷിനൊപ്പം ജീവിയ്ക്കാന്‍ സാദ്ധ്യമാകുമോ?'

അവളുടെ കൈകാലുകളില്‍ ബന്ധിച്ച്‌നിന്ന എല്ലാ കെട്ടുകളും പൊട്ടി വീണത് ആ നിമിഷത്തിലാണ് അവള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേയ്ക്ക് നോക്കി. ഒരു വലിയ സ്‌നേഹസാഗരം അവിടെ നിറഞ്ഞ കവിഞ്ഞത് കണ്ട് അവള്‍ അത് സ്വന്തം കണ്ണുകളിലേയ്ക്കാവാഹിച്ചു.
അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.
എനിയ്ക്കാവുമോ ഇനി ഇവരോടൊപ്പം  ജീവിയ്ക്കാന്‍..? അവള്‍സ്വയം തിരിച്ചു? മറിച്ചുമിട്ട് ആലോചിച്ചു.

പുഴുക്കുത്തുവീണ അണപ്പല്ല് വായിലിരുന്ന്‌നോവിച്ചുകൊണ്ടിരുന്നു.അതെടുത്ത് മാറ്റിയാല്‍ വേദന മാറുമെന്ന സത്യം മഴപെയ്‌തൊഴിഞ്ഞ ആകാശ? പോലെ  അവളുടെ മുന്നിലും തെളിഞ്ഞു.
-----------©dr.d.sheela-----------

Post a Comment

19 Comments

  1. Introduction is really fantastic.... The flow of writing cannot be interpreted. Story too... Way of writing give the readers the deep pain a nineteen year old girl experience .. But the way it concluded.... I cudnt get it🤔!!!????

    ReplyDelete
    Replies
    1. Thank u for your comments...superfecundation twins are rare .It can occur by intercourse with two partners at the time of ovulation.and this is a real case eventhough modified with sequences in the story.

      Delete
  2. വളരെ ഹൃദയസ്പർശിയായ കഥ.വളരെ ലളിതവും, ഹൃദ്യവും ആയി Dr .Sheela എഴുതിയിരിക്കുന്നു.ഒരു 19 കാരിയുടെ വിരഹ ദുഃഖത്തിൻ്റെയും, ഭർത്താവിൽ നിന്ന്,കുടുംബത്തിൽ നിന്ന്.. കിട്ടേണ്ട സ്നേഹം,സ്വാന്ത്വനം ..നിഷേധത്തിൻ്റെ യൂം, നിസ്സഹായത യുടെ യം കഥ വളരെ മനോഹരമായി മനസ്സിൽ തങ്ങി നിൽക്കുന്ന വിധത്തിൽ എഴുതി .നന്ദി.അഭിനന്ദനങ്ങൾ.ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. ഹൃദ്യം.... മനോഹരം .....നൊമ്പരവും

    ReplyDelete
  4. നന്നായിട്ടുണ്ട് teacher. എഴുതാൻ തുടങ്ങിയത് നന്നായി.
    പുഴുക്കുത്ത് വന്ന അണപ്പല്ല് മാറ്റുമ്പോൾ വേദന മാറുമായിരിക്കും. പക്ഷെ അവിടെ വന്ന വിടവ് മാറ്റാൻ കാലം പോലും പര്യാപ്തമല്ല. സ്ത്രീത്വമെന്ന പരിപാവനമായ സത്യം പരിപാലിക്കുന്ന ഒരാൾക്കും മറക്കാൻ കഴിയില്ല ഈ ഒരു ചോദ്യം. അതുകൊണ്ടാണല്ലോ സീതയ്ക്ക് മണ്ണിനടിയിലേക്ക് പോകേണ്ടി വന്നത്.
    കഥ ഇഷ്ടമായി

    ReplyDelete
  5. കഥ വായിച്ചു വളരെയേറെ നന്നായിട്ടുണ്ട്. ഹൃദയസ്പർശിയായ എഴുത്ത്
    എന്നാലോ വളരെ ലളിതവും.
    ഇനിയും ഏറെ എഴുതണം
    എൻ്റെ ആശംസകൾ♥️

    ReplyDelete
    Replies
    1. പ്രതികരിച്ചതിന് നന്ദി.എഴുത്ത് തുടരുക തന്നെ ചെയ്യു०

      Delete
  6. ശാസ്ത്രവും സത്യവും ആളുകളെ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ സങ്കടപ്പെടേണ്ടി വരുന്ന അവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഇതിനിടയിൽ പെട്ട് ഞെരിയുന്ന അമ്മയും കുഞ്ഞും മാറാനൊമ്പരമായി മാറാറുണ്ട്. അത്തരം യാഥാർത്ഥ്യങ്ങളെ ഓർത്തെടുക്കാൻ ഡോക്ടർ ഷീലയുടെ കഥ ഇടയാക്കി. നല്ലയെഴുത്തു് കഥാതന്തുവിനെ കൂടുതൽ തിളക്കമുള്ളതാക്കി.കഥയെഴുത്ത് തുടരാം - നിർഭയം - ആശംസകൾ

    ReplyDelete
  7. വളരെ നന്നായി എഴുതിയിരിക്കുന്നു മാഡം, പുതുമയുള്ള ആമുഖം, അതുപോലെതന്നെ തീമും.ഹൃദ്യം,മനോഹരം.ആദ്യമല്ല എഴുതുന്നത് അല്ലെ.ഇരുത്തം വന്ന ഭാഷ.കൂടുതൽ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു...

    ReplyDelete
    Replies
    1. നന്ദി ഉഷ,1975..കാലഘട്ടത്തിൽ കൗമാരമനസ്സുകൊണ്ട് സ്വപ്ന०കണ്ട് കഥകളെഴുതി. വഴുതിവീണ് ഇത്രകാല०.പുനർജന്മത്തിന് വേണ്ടിയുള്ള മോഹ०കൊണ്ടെഴുത്ത് തുടങ്ങുന്നു.വീണ്ടു०

      Delete
  8. നല്ല എഴുത്ത്...
    എഴുത്ത് തുടരുക..
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..!

    ReplyDelete