ഒരേ സ്വപ്ന ലോകത്തിലൂടെയാണ്
കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഭാവി
മഴവിൽവർണത്തിൽ മെനഞ്ഞെടുക്കും
അവരുടെ ഉള്ളിലേക്കൊന്ന് പാളിപോലും നോക്കാതെ
മക്കൾ അവരുടേതു മാത്രമായ ആകാശം പണിയും
കടന്നുവന്ന വഴികളുടെ
പൊരുൾ മിണ്ടിയാൽ
കലഹമായി പുച്ഛമായി...
പഴഞ്ചൻ പുത്തൻ ചിന്താഗതികൾ തമ്മിലേറ്റുമുട്ടലായി..
കാറും കോളും കൂടി ന്യൂനമർദ്ദങ്ങൾ
ഉരുൾ പൊട്ടിയൊഴുകലായി..
എന്ത് വരും വരായ്കകൾ
എന്ത് സ്നേഹരക്ത ബന്ധങ്ങൾ !!
അരുതായ്മകൾക്കുമേൽ ശബ്ദിച്ചാൽ
ചരടിലൊടുക്കും കിനാക്കളൊക്കെയും..
വിവേകത്തിനപ്പുറം വികാരം മുൻപെ നടക്കും
അസ്വസ്ഥതയുടെ കരിമ്പടം
മേൽക്കൂരകൾ മേഞ്ഞ് ചില വീട്ടകങ്ങൾ..
കറുത്തിരുണ്ട് ഉയരുന്ന പുകച്ചുരുളുകളിൽ
ശ്വാസം മുട്ടി ജന്മം നൽകിയവർ
ഇവർക്കും സന്തോഷമാഗ്രഹിക്കുന്ന
ഒരു മനസ്സുണ്ടെന്ന്
എന്നാണൊന്നവർ തിരിച്ചറിയുക ...!!
കാലപ്രവാഹത്തിൽ
വൈകാതെ ഇതേ തീരത്തടിയുമ്പോൾ
എന്നു മാത്രമായിരിക്കും
അതിനുള്ള ഉത്തരം...
-------©khairu-----------
12 Comments
നല്ല രചന
ReplyDeleteThis comment has been removed by the author.
DeleteThank you🙂
Delete👍🔥
ReplyDeleteThank you 🙂
DeleteSuper👌👌
ReplyDeleteThank you🙂
Deleteനന്നായിട്ടോ
ReplyDeleteയാഥാർത്ഥ്യം
Thank you🙂
Delete🔥🔥🔥
ReplyDeleteThank you🙂
Deleteഒരു അമ്മയുടെ എടങ്ങേറുകൾ...
ReplyDeleteആശംസകൾ