പ്രണയത്താൽ കൊല്ലപ്പെടുന്ന പെൺകുട്ടികൾക്ക് | ശ്രീനന്ദിനി സജീവ്

pranayathal-kollappedunna-penkuttik


ണ്ട മാത്രയിൽ
പ്രണയിക്കുന്നവൻ
കാല്പനികതയുടെ
ഒറ്റത്താക്കോൽ-
ത്തുളയാൽ നിങ്ങളെ 
പൂട്ടിക്കളയും...!

മനസ്സടുക്കുകളുടെ
ആദ്യ താഴ്‌വരയിൽ
പ്രണയ വിസ്മയങ്ങൾ
പൂ വിളികളാകും..

ഹാ... മനോഹരം
ഹാ... വസന്തമെന്ന്:

ഓരോ കാൽ-
വെയ്പ്പുകളിലും
മായാ പ്രപഞ്ചം
തീർത്തവനൊരു
കുഴലൂത്തുകാരനാവും.

പിന്നെയും... നടന്ന്
അവനിലേക്ക്...

അടുത്ത താഴ് വാരത്തിൽ
കാട്ടു പൂക്കളുടെ മണം
പ്രകാശമേൽക്കാത്ത
കുറിയ വഴികളുടെ
നിഗൂഢത..

വളർന്നുയർന്ന
മരമുത്തശ്ശൻമാർക്കു
താഴെ പായൽമൂടിയ 
കുളത്തിന്റെ വന്യത.

പടർന്നുയർന്ന
വള്ളികളിൽ
തട്ടിത്തടഞ്ഞു വീണത്-
'എന്റെ...സ്വാതന്ത്ര്യമേ 'യെന്ന്
ഭയന്നുണർന്നൊരു
പിൻ വിളിയേകും.

അയാൾ ചോദിക്കും
അടുത്ത താഴ് വാരത്തിലേക്ക്?

വേണ്ട... നമുക്ക് പിരിയാമെന്ന്
സങ്കടത്തിരി കൊളുത്തിയ
നിങ്ങളുടെ മനസ്സിൽ
പരീക്കുട്ടിയും രമണനും
പാടിപ്പാടി വന്നപ്പൊഴേക്കും:

നടന്നു ദാഹിച്ച
തൊണ്ടയിലേക്ക്
ചോര നനവാർന്നൊരു
കത്തി ചുംബിച്ചമർന്നിരിക്കും.

സൂക്ഷിക്കുക...
ഇരുട്ടു മുറിയിലെ
പ്രണയം പൂച്ചയേക്കാൾ
കലാപകാരിയാണ്!
---------©sreenandhini sajeev-----------

Post a Comment

3 Comments