ജീവിതം | ബിബിന്‍ പുളിക്കന്‍

kavitha-malayalam-bibin


ജീവിത അരങ്ങ്
രാഗമായി, മാറി വരും ഋതുക്കളായി
ശ്രുതി ലയ താളം തെറ്റാതെ 
മാറിടട്ടെ നിന്‍ ജീവിതം.

രംഗങ്ങള്‍ മാറി മറയും അരങ്ങില്‍
മാറും രംഗങ്ങളില്‍ 
യവനികയുടെ പൊങ്ങി താഴ്ചകളില്‍
കെട്ടിച്ചമച്ച വേഷ വിധാനങ്ങളില്‍
ജീവിത വേലിയേറ്റത്തിന്‍
സുഖ ദുഃഖ ഉച്ചസ്ഥായി യില്‍
ആടി തിമിര്‍ക്കും കഥാ പാത്രങ്ങളും..

മേമ്പൊടിയായി വീശും
ഇളം കാറ്റിന്‍ 
താളത്തോട് ചേരും പാശ്ചാത്തല സംഗീതവും
ഏകിടട്ടെ ആ മന്ദ മാരുതന്‍ തന്‍ കുളിരും,
നീല നിലാവിന്‍ ഋതു ശോഭയും,
വെന്മഞ്ഞിന്‍ നിര്‍മ്മല ലാവണ്യവും,
പൊരി വെയിലിന്‍ വേനലറുതിയും 
മാത്രം അത് കൈ മുതലായി?
കൂസലന്യെ ദേശാന്ധരങ്ങള്‍ ചുറ്റി കൈവന്ന 
ധൈര്യവും ആത്മ ബോധവും...
------------©bibin-pulickan----------------

Post a Comment

0 Comments