സ്‌നേഹ സ്പര്‍ശം | റോസ്ന മുഹമ്മദ് പത്തപ്പിരിയം



എന്റെ മോഹങ്ങളില്‍,
എന്റെ സ്വപ്നങ്ങളില്‍,
എന്റെ ചിന്തകളില്‍,
എന്റെ ദുഖങ്ങളില്‍,
എന്റെ ഉയര്‍ച്ചയില്‍,
എന്റെ രോഗാവസ്ഥയില്‍,
എന്റെ കണ്ണീരില്‍,

എന്നുംകൂട്ടായ്,തണലായ്, മറുമൊഴിയായ്, തലോടലായ്,
സാന്ത്വനമായ്, പ്രണയമായ്, വാത്സല്യമായ്..
നീ മാത്രം.

ഞാനെന്റെയെല്ലാം നിനക്കായ് പകുത്തു
 നല്‍കി.
ഞാനെന്നോ, നീയെന്നോ, അതിരുകളില്ലാത്ത സ്‌നേഹത്തലോടലില്‍ ഞാനെന്നും തൃപ്തിയടഞ്ഞവള്‍.
എന്റെ ഹൃദയകവാ ടത്തിന്റെ കാവല്‍ക്കാരന്‍.
ഏതുവേഷത്തിന്‍ ചെമ്പട്ടാല്‍ 
നിന്നെപ്പുതപ്പിക്കണം.
ഏതുപദവിയുടെ കിരീടം നിനക്കായ് ഒരുക്കണം.
എല്ലാം നിറക്കുന്ന 
നീമാത്രം എനിക്കേറ്റം പ്രിയപ്പെട്ടവന്‍!

ഏതു വരികള്‍, 
ഏതു വര്‍ണനകള്‍
നിനക്കായ് രചിക്കണം.
മഴയും പുഴയും
കുളിരും കാറ്റും
എല്ലാം നിനക്കോതുന്നു സ്വാഗതം.

ഇനിയും നീ പെയ്യൂ,
ഇനിയും നീ ഒഴുകൂ

ഇനിയും തഴുകൂ,
ഇനിയും നീ വീശൂ.
എന്നിലെയഗാധമാം പ്രണയത്തെ പുല്‍കൂ!
കാലം മറക്കാത്ത സുന്ദര പ്രണയത്തിന്‍ കഥനമുക്കായി തീര്‍ക്കാം.
വരൂ നീയെന്റെ ഗന്ധര്‍വ്വനായ്!
എന്റെ മിടിപ്പും തുടിപ്പും നിന്നില്‍ അലിഞ്ഞുതീരട്ടെ.
--------------©rosnamuhammed--------------

Post a Comment

7 Comments